ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗം: പോലീസും എം.വി.ഡിയും മിന്നല്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി


ലഹരിമരുന്നുപയോഗിച്ചവര്‍ വാഹനങ്ങളോടിച്ചാല്‍ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാകുമെന്നും ഹൈക്കോടതി

പ്രതീകാത്മക ചിത്രം

ഹരിമരുന്നു കൈവശം വെച്ചതിന് അറസ്റ്റിലായ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ വാഹനങ്ങള്‍ ഓടിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കണമെന്നും ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു.

ലഹരിമരുന്നു കൈവശം വെച്ചതിന് അറസ്റ്റിലായ ബസ് ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഷെയിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍. പ്രതിയുടെ ലൈസന്‍സ് റദ്ദാക്കുന്നത് പരിശോധിക്കണമെന്ന് എറണാകുളം റൂറല്‍ എസ്.പി.യോടും എറണാകുളം ആര്‍.ടി.ഒ.യോടുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ലഹരിമരുന്നുപയോഗിച്ചവര്‍ വാഹനങ്ങളോടിച്ചാല്‍ യാത്രയ്ക്ക് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംസ്ഥാനത്ത് മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നും നിര്‍ദേശിച്ചു.

വാഹനങ്ങളുടെ അമിതവേഗം തടയുന്നതിനും മറ്റുമായി പോലീസ് നടത്തിയ പരിശോധനക്കിടെ ജൂലായ് 21-നാണ് ഷെയിന്‍ പിടിയിലായത്. ബസ് ഓടിച്ചിരുന്ന ഷെയിനിന്റെ കൈയില്‍ നിന്ന് 1.830 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചത്. ജൂലായ് 21 മുതല്‍ കസ്റ്റഡിയിലാണെന്നതടക്കമുള്ള വസ്തുതകള്‍ കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.

Content Highlights: Use Of Drugs, Kerala high court suggest to mvd and police to conduct checking in buses


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented