നിര്‍ത്തിയിട്ട കാറിലെ എ.സി. അത്ര സേഫല്ല, ചിലപ്പോള്‍ മരണം വരെ സംഭവിക്കാം


വാഹനത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ഉടന്‍ റീ സര്‍ക്കുലേഷന്‍ (കാറിലെ വായുമാത്രം സ്വീകരിച്ച് തുടര്‍ച്ചയായി തണുപ്പിക്കുന്ന രീതി) മോഡിലിടരുത്.

പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി

നിര്‍ത്തിയിട്ട കാറില്‍ എ.സി. പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങുന്നവര്‍ ശ്രദ്ധിക്കണം. ഏതു നിമിഷവും മരണം സംഭവിക്കാം. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗത്തിനു മുമ്പില്‍ കാറിലെ എ.സി. പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയ ഇടുക്കി സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

മരണം സംഭവിക്കുന്നത്

  • കാറുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകം ഉണ്ടാകും. ഇത് എക്‌സ്ഹോസ്റ്റ് പൈപ്പില്‍ ഘടിപ്പിച്ച 'കാറ്റലിറ്റിക്ക് കണ്‍വെര്‍ട്ടര്‍' എന്ന സംവിധാനംവെച്ച് കാര്‍ബര്‍ ഡൈ ഓക്‌സൈഡ് ആക്കി മാറ്റിയാണ് പുറത്തേക്ക് വിടുന്നത്.
  • തുരുമ്പിച്ചോ മറ്റു കാരണങ്ങള്‍കൊണ്ട് ദ്രവിച്ചോ പുക പുറത്തേക്കുവിടുന്ന പൈപ്പില്‍ ദ്വാരങ്ങള്‍ വീണാല്‍ 'കാറ്റലിറ്റിക് കണ്‍വെര്‍ട്ടറില്‍' എത്തുന്നതിനുമുമ്പേ കാര്‍ബണ്‍ മോണോക്‌സൈഡ് പുറത്തേക്കുവരാം. ഇതു കാറിലെ ബോഡിയിലുള്ള ദ്വാരങ്ങള്‍വഴി കാബിനുള്ളിലേക്ക് പ്രവേശിക്കും.
  • ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ എ.സി. പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം തകരാര്‍ ഉണ്ടെങ്കിലും ഉള്ളിലുള്ളവരെ കാര്യമായി ബാധിക്കില്ല. കാരണം, വാഹനത്തിലേക്ക് ശക്തമായ വായുപ്രവാഹം ഉള്ളതിനാല്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ ശക്തി വളരെ കുറയും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • വാഹനത്തില്‍ കയറിയാല്‍ ഉടന്‍ എ.സി. ഓണാക്കരുത്. എ.സി. ഇടുന്നതിനുമുമ്പ് വാഹനത്തിന്റെ നാലു ചില്ലുകളും താഴ്ത്തി ചൂടുവായുവിനെ പുറത്തേക്കുവിടുക. അതിനുശേഷം മാത്രം എ.സി. ഓണാക്കുക.
  • വാഹനത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ഉടന്‍ റീ സര്‍ക്കുലേഷന്‍ (കാറിലെ വായുമാത്രം സ്വീകരിച്ച് തുടര്‍ച്ചയായി തണുപ്പിക്കുന്ന രീതി) മോഡിലിടരുത്.
  • നിശ്ചിത ഇടവേളകളില്‍ റീ സര്‍ക്കുലേഷന്‍ മോഡ് മാറ്റി പുറത്തുനിന്നും വായു എടുക്കുന്ന മോഡ് ഇടുക.
  • കാര്‍ എ.സി.യോടെ നിര്‍ത്തിയിടുമ്പോള്‍ പുറത്തുനിന്ന് വായു സ്വീകരിക്കുന്ന മോഡിലായിരിക്കണം. സംവിധാനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടെങ്കിലും പുറത്തുനിന്ന് നല്ലവായു വാഹനത്തിലേക്ക് വരുന്നത് ഗുണംചെയ്യും.
  • വാഹനം 25,000 മുതല്‍ 30,000 കിലോമീറ്റര്‍ കൂടുമ്പോള്‍ എ.സി. സര്‍വീസ് ചെയ്യുക.

(വിവരങ്ങള്‍ക്ക് കടപ്പാട് : എന്‍.കെ. എല്‍ദോസ്, ഡീലര്‍ ട്രെയിനിങ് മാനേജര്‍, ഇന്‍ഡസ് മോട്ടോഴ്സ്, മൂവാറ്റുപുഴ)

Content Highlights: use of car air condition in stationary position is dangerous, Car AC, Air Condition

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented