സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ നശിച്ച വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം എത്രയും വേഗത്തില്‍ ലഭ്യമാക്കാന്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്. ഇതിനായി 14 ജില്ലകളിലും കമ്പനി പ്രത്യേക സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചു. ഉപഭോക്താക്കള്‍ക്ക് ക്ലെയിം സംബന്ധിച്ച സഹായങ്ങള്‍ക്ക് അതാത് ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ക്ലെയിമുകള്‍ അറിയിക്കുന്നതിനും ക്ലെയിം സംബന്ധമായ ആവശ്യങ്ങള്‍ക്കും താഴെ പറയുന്ന നമ്പറില്‍ നോഡല്‍ ഓഫീസര്‍മാരെ ബന്ധപ്പെടാം...

ജില്ല നോഡല്‍ ഓഫീസര്‍ ബന്ധപ്പെടേണ്ട നമ്പര്‍
തിരുവനന്തപുരം എപി ഉഷ  9495153795
  വിവേക്‌ 9497270484
കൊല്ലം   ഡോ. ലത ആനന്ദ്   9446408336
പത്തനംതിട്ട  മുഹമ്മദ് ഷാജിര്‍  9846403881
ആലപ്പുഴ  ജിജിമോന്‍ പി അലക്‌സ്  9895173000
കോട്ടയം  എംകെ സുരേഷ് കുമാര്‍  9447754899
ഇടുക്കി  അടിമാലി - തങ്കരാജ്  9447440721
  തൊടുപുഴ - ബിന്ദു  9495602828

എറണാകുളം

കെപി അശോകന്‍ 9446088522
  കെഎസ് ബാലകൃഷ്ണന്‍  9446032619
  മാരിരാജ 9847164732
  ആലുവ - ഷിബി തങ്കം 9074420534
  ആലുവ- സന്തോഷ്  9495677126
  മൂവാറ്റുപുഴ - ടി പ്രദീപ്  9447261299
തൃശ്ശൂര്‍  കെയു സതീഷ്  9447993787
  നിഷ മാത്യു  9895058330
  ചാലക്കുടി - രവി ജോബ്  9847081654
പാലക്കാട്  അമിന്‍ ചന്ദ് ഉല്ലാസ്  9072361919
മലപ്പുറം മഞ്ചേരി പി ചന്ദ്രന്‍ 9446652450
  തിരൂര്‍ മോഹനദാസന്‍  9447039983
കോഴിക്കോട്  എംവി നന്ദകുമാര്‍   9446062570
  ശ്രീകുമാര്‍ കെ  9447301710
കണ്ണൂര്‍  ജയപ്രകാശ്  9495571004
  തലശ്ശേരി - ജോണി ജോസഫ് 9447067575
വയനാട്  കല്‍പ്പറ്റ - നവീന്‍ പള്ളിയത്ത്  9446054120
  സുല്‍ത്താന്‍ ബത്തേരി -  സുന്ദരന്‍ കൊണാടന്‍  9895278255
കാസര്‍ഗോഡ്  ഹരീഷ് കുമാര്‍  9446652582


സംസ്ഥാനതല നോഡല്‍ ഓഫീസര്‍മാര്‍ 

  • വി മണ്ണിവണ്ണന്‍ - 8589001480
  • തോമസ് പടിക്കല - 9446376518
  • ആര്‍വി പൈ - 8939817950 

ഇമെയില്‍ - uiickeralaflood@gmail.com 

ക്ലെയിം ചെയ്യേണ്ടതെങ്ങനെ...

  • വാഹനം അപകടത്തില്‍പ്പെട്ട വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ എത്രയും വേഗത്തില്‍ അറിയിക്കണം.
  • ആദ്യപടിയായി ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഒരു ഇന്റിമേഷന്‍ ലെറ്റര്‍ പൂരിപ്പിച്ച് നല്‍കണം. പ്രാഥമികമായ ചില വിവരങ്ങള്‍ മാത്രമേ ഇതില്‍ നല്‍കേണ്ടുള്ളു. അതിനുശേഷം ക്ലെയിം ഫോം കൂടി പൂരിപ്പിച്ച് നല്‍കാം. പ്രകൃതി ദുരന്തമായതിനാല്‍ ഈ ഫോം ലഭിച്ചാല്‍ മറ്റു നടപടി ക്രമങ്ങളില്ലാതെ തന്നെ സര്‍വ്വെയര്‍ വാഹനം പരിശോധിച്ച് ആവശ്യമായ കാര്യങ്ങള്‍ ശരിയാക്കും. 
  • വെള്ളപ്പൊക്കത്തില്‍ ഇന്‍ഷുറന്‍സ് രേഖകള്‍ നഷ്ടപ്പെട്ടാലും ഇന്‍ഷുറന്‍സ് ഓഫീസിലെത്തി നിങ്ങളുടെ വാഹന നമ്പറും മറ്റും നല്‍കി വിവരങ്ങള്‍ വീണ്ടെടുത്ത് ക്ലെയിം ചെയ്യാവുന്നതാണ്. 

ശ്രദ്ധിക്കാന്‍... 

  • പ്രളയത്തില്‍പ്പെട്ട് കേടുവന്ന വാഹനത്തിന്റെ ഒരു ഫോട്ടോ ഫോണില്‍ എടുത്തു സൂക്ഷിക്കണം. വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് കാണുന്ന വിധത്തിലുള്ള ഫോട്ടോയാണെങ്കില്‍ വളരെ നല്ലത്. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാക്കാന്‍ ഈ ഫോട്ടോ സഹായിക്കും. 
  • വെള്ളം കയറിയെന്ന് ഉറപ്പായാല്‍ ഒരു കാരണവശാലും വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്. സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ എക്സ്ഹോസ്റ്റ് വഴി വെള്ളം എന്‍ജിനുള്ളിലെത്തും. അങ്ങനെ സംഭവിച്ചാല്‍ ഒരു കാരണവശാലും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ പറ്റില്ല. വീട്ടിലോ ഫ്ളാറ്റിലോ നിര്‍ത്തിയിട്ട വണ്ടി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് എത്തിക്കണം. വലിച്ചുകെട്ടി മാത്രമേ വണ്ടി കൊണ്ടുപോകാവു എന്ന കാര്യം പ്രത്യേകം ഓര്‍മിക്കുക. 
  • വെള്ളം കയറിയ വിവരം നേരത്തെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അറിയിക്കുകയും വേണം. സര്‍വീസ് സെന്ററിലെത്തി അവര്‍ വണ്ടി പരിശോധിക്കും. നേരത്തെ എടുത്തു സൂക്ഷിച്ച ഫോട്ടോ അവര്‍ക്ക് കൈമാറുകയും ചെയ്യണം. 
  • അതേസമയം വലിയ വെള്ളക്കെട്ടിലൂടെ അറിഞ്ഞുകൊണ്ട് വണ്ടി ഓടിച്ച് എന്‍ജിനില്‍ വെള്ളം കയറുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇന്‍ഷുറന്‍സ് നിയമം. അങ്ങനെ വന്നാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ പറ്റില്ല.

Content Highlights; United India Insurance Claim Contact Details