ഴുപത്തഞ്ച് അത്യാധുനിക ഉപകരണങ്ങള്‍ അടങ്ങിയ ആധുനിക രക്ഷാവാഹനം തൃശ്ശൂര്‍ അഗ്‌നിരക്ഷാസേനയ്ക്ക് സ്വന്തം. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ചൊവ്വാഴ്ച ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

ഒരുകോടിയിലധികം വിലവരുന്നതാണ് ഈ വാഹനം. എമര്‍ജന്‍സി റെസ്‌ക്യൂ ടെന്‍ഡര്‍ എന്ന ഈ വാഹനം ഇ.ആര്‍.ടി. എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്.

വാഹനത്തില്‍ 50 ടണ്‍ ഭാരം ഉയര്‍ത്തുന്നതിനുള്ള ജാക്കി ഉണ്ട്. ചരിഞ്ഞ കെട്ടിടങ്ങളും മറ്റും താങ്ങിനിര്‍ത്തുന്നതിനാവശ്യമായ സംവിധാനം ഇതിന്റെ പ്രത്യേകതയാണ്. കൂടുതല്‍ കരുത്തോടുകൂടിയ ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മള്‍ട്ടി ഗ്യാസ് ഡിറ്റക്ടര്‍ സംവിധാനവും ഉണ്ട്.

fire force

വാഹനങ്ങളുടെയും തകര്‍ന്ന കെട്ടിടങ്ങളുടെയും അടിയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ സഹായിക്കുന്ന ന്യൂമാറ്റിക് ഉപകരണങ്ങളും ഈ വാഹനത്തിലുണ്ട്. വിവിധതരം കട്ടറുകള്‍, സെര്‍ച്ച് ലൈറ്റുകള്‍, വായു നീക്കംചെയ്യുന്ന ബ്ലോവറുകള്‍, 20 അടിയോളം ഉയര്‍ത്താന്‍ കഴിയുന്ന ടെലിസ്‌കോപിക് ടവര്‍ ലൈറ്റ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.

പരിപാടിയില്‍ മേയര്‍ അജിതാ ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ബീന മുരളി, സ്റ്റേഷന്‍ ഓഫീസര്‍ എ.എല്‍. ലാസര്‍ എന്നിവര്‍ സംസാരിച്ചു.