യൂബർ ഗ്രീൻ സർവീസിനായി എത്തിയിട്ടുള്ള ഇലക്ട്രിക് കാർ | Photo: Facebook
രാജ്യത്തെ മുന്‍നിര ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വീസായ ഊബറിന്റെ ഇലക്ട്രിക് വാഹന സേവനമായ ഊബര്‍ ഗ്രീന്‍ ഇന്ത്യയില്‍ ആരംഭിക്കുന്നു. 2040-ഓടെ പൂര്‍ണമായും ഇലക്ട്രിക് ആവാന്‍ ലക്ഷ്യമിട്ടാണ് ഊബര്‍ ഗ്രീന്‍ സര്‍വീസുകള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 15 രാജ്യങ്ങളിലായി 100 നഗരങ്ങളിലാണ് ഊബര്‍ ഗ്രീന്‍ സര്‍വീസ് നടത്തുന്നത്.
ജൂണ്‍ മാസത്തോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും പ്രാഥമിക ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. യാത്രക്കാര്‍ക്ക് ഊബര്‍ ബുക്കുചെയ്യുമ്പോള്‍ വൈദ്യുതവാഹനം തിരഞ്ഞെടുക്കാം. ആദ്യഘട്ടത്തില്‍ 25,000 കാറുകളും 10,000 ഇരുചക്രവാഹനങ്ങളുമാണ് ഭാഗമാകുന്നത്. പിന്നീട് നാലു നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും.
യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ കമ്പനിയുടെ ഊബര്‍ ഗ്രീന്‍ 2021-ലാണ് ആഗോളതലത്തില്‍ തുടങ്ങിയത്. 15 രാജ്യങ്ങളില്‍ ഊബര്‍ ഗ്രീനുണ്ട്. അതേസമയം, ഊബര്‍ ഗ്രീനിന് അവരുടെ സാധാരണ കാറുകളെക്കാള്‍ നിരക്ക് കൂടുതലായിരിക്കും.
വൈദ്യുതവാഹനങ്ങള്‍ വാങ്ങാനും ചാര്‍ജിങ് സൗകര്യങ്ങള്‍ ഒരുക്കാനും മറ്റുമായി ലിഥിയം അര്‍ബന്‍ ടെക്നോളജീസ്, എവറസ്റ്റ് ഫ്ളീറ്റ്, മൂവ് തുടങ്ങിയ കമ്പനികളുമായി ഊബര്‍ പങ്കാളിത്തമുണ്ടാക്കി. 10,000 കോടി രൂപയുടെ ഫണ്ടിനായി സിഡ്ബിയുമായും വൈദ്യത ഇരുചക്രവാഹനങ്ങള്‍ക്കായി സൈപ്പുമായുമാണ് പങ്കാളിത്തം.
Content Highlights: Uber starts electric vehicle taxi service Uber Green in India, Uber Green Online electric taxi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..