ട്ടോറിക്ഷകളില്‍ സുരക്ഷാകവചവുമായി ഡല്‍ഹി സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ 1000 ഓട്ടോറിക്ഷകളിലാണ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമിടയിലെ സുരക്ഷാകവചം. ഉബര്‍ ഇന്ത്യയുമായി സഹകരിച്ചുള്ള ഈ പദ്ധതി ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ പതിനായിരം ഓട്ടോകളിലാണ് കവചങ്ങള്‍.

ലോക് ഡൗണിനുശേഷം ഡല്‍ഹി തുറന്നു കൊടുത്തതോടെ ജനങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നഗരത്തിന്റെ ജീവനാഡികളാണ് ഓട്ടോകള്‍. മഹാമാരിവേളയില്‍ ഡല്‍ഹിയിലെ ഓട്ടോഡ്രൈവര്‍മാര്‍ക്ക് സഹായധനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനായി. ഓട്ടോറിക്ഷകളില്‍ സുരക്ഷിതമായും സാമൂഹിക അകലം പാലിച്ചും യാത്ര നടത്താന്‍ ഇപ്പോഴത്തെ കവചങ്ങള്‍ സഹായിക്കും. 

എല്ലാ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും സൗജന്യ വാക്സിനേഷനെടുക്കാന്‍ തയ്യാറാവണമെന്നും ഗതാഗതമന്ത്രി അഭ്യര്‍ഥിച്ചു. നഗരത്തില്‍ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ കവചങ്ങള്‍ സജ്ജമാക്കിയതെന്ന് പബ്ലിക് പോളിസി വിഭാഗം മേധാവി രാജീവ് അഗര്‍വാള്‍ പറഞ്ഞു. 

കോവിഡ് സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഓട്ടോറിക്ഷകളാണ് പൊതുജനങ്ങളുടെ മുഖ്യആശ്രയം. ഓട്ടോയാത്ര സുഗമമാവാന്‍ സുരക്ഷിതകവചങ്ങള്‍ ഉപകരിക്കുമെന്നും അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

Content Highlights: Uber And Delhi Government To Install 10,000 Safety Screens In City Autos