പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കാലഹരണപ്പെട്ടതും കൂടുതല്‍ ഉപയോഗിച്ചതുമായ ടയറുകള്‍ ചൂടുകാലത്ത് മര്‍ദം കൂടുന്നതിനാല്‍ അതിവേഗം പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. ചൂടുകാലത്ത് സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ അധികവും ടയറുകള്‍ പൊട്ടിയാണുണ്ടാവുന്നത്. മോശം ടയറുകളുടെ ഉപയോഗത്തിനുപുറമേ റീസൈക്കിള്‍ ചെയ്തുവരുന്ന ടയറുകളുടെ ദീര്‍ഘകാല ഉപയോഗവും വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.
ഉപയോഗിച്ച ടയറുകളുടെ വില്‍പ്പന നടത്തുന്ന വെബ്സൈറ്റുകള്‍ ഒട്ടേറെയുണ്ട്. ഇത്തരത്തില്‍ വാങ്ങുന്ന ടയറുകള്‍ ഗുണനിലവാരമുള്ളതാവണമെന്നില്ലെന്ന് പോലീസും ഗതാഗതവകുപ്പ് അധികൃതരും അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഉപയോഗിച്ച ടയറുകള്‍ വില്‍ക്കുന്നതിന് യു.എ.ഇ.യില്‍ വിലക്കുണ്ട്. ടയറുകള്‍ക്ക് പ്രത്യേക ശ്രദ്ധനല്‍കേണ്ട സമയമാണ് വേനല്‍ക്കാലം. അഞ്ചുനിര്‍ദേശങ്ങളാണ് വാഹന ഉപയോക്താക്കള്‍ക്ക് പോലീസ് നല്‍കുന്നത്.
ഓരോ യാത്രയ്ക്കുംമുന്‍പ് വാഹനങ്ങള്‍ക്ക് ചുറ്റും നടന്ന് ചക്രങ്ങള്‍ പരിശോധിക്കുക. കാണാന്‍ സാധിക്കുന്ന പൊട്ടലുകളോ പോറലുകളോ ടയറുകളിലുണ്ടെങ്കില്‍ പ്രത്യേകംശ്രദ്ധിക്കുക. രാണ്ടാഴ്ചയിലൊരിക്കലെങ്കിലും ടയറിലെ മര്‍ദം ക്രമപ്പെടുത്തുക. നിര്‍മാണ തീയതിക്ക് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ടയറുകള്‍ ഉപയോഗിക്കാതിരിക്കുക.
ഓരോ പതിനായിരം കിലോമീറ്ററിലും ടയറുകള്‍ മാറ്റിയിടണം. ടയറുകളുടെ അലൈന്‍മെന്റ്, ബാലന്‍സിങ് എന്നിവയെല്ലാം കൃത്യമായ ഇടവേളകളില്‍ ചെയ്യണം. 50,000 കിലോമീറ്റര്‍ ഓടിയ ടയറുകള്‍ മാറ്റാതിരിക്കുന്നത് അപകടങ്ങള്‍ക്ക് വഴിതെളിച്ചേക്കാം. വാഹനങ്ങളുടെ ബ്രേക്കിന്റെ കാര്യക്ഷമത, ഓയില്‍ മാറ്റാനുള്ള കാലാവധി എന്നിവയ്ക്കുപുറമേ റേഡിയേറ്ററുകളിലെ ദ്രാവകത്തിന്റെ തോതും ചൂടുകാലത്ത് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം.
റേഡിയേറ്ററുകളിലെ വെള്ളത്തിന്റെ അളവുകുറഞ്ഞാല്‍ എഞ്ചിന്‍ ചൂടായും അപകടങ്ങളുണ്ടാവാമെന്നും ഗതാഗത വകുപ്പ് ഓര്‍മിപ്പിക്കുന്നു. വേനല്‍ക്കാലത്ത് മോശമായ ടയറുകളുടെ ഉപയോഗം വരുത്തിവെക്കുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കേടായതോ, കാലാവധി കഴിഞ്ഞതോ ആയ ടയറുകള്‍ ഉപയോഗിച്ചാല്‍ 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും വാഹനം ഒരാഴ്ചത്തേക്ക് കണ്ടുകെട്ടലുമാണ് ശിക്ഷ.
Content Highlights: Tyre protection during the summer season, Tyre Protection, Car Care
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..