റോഡിലേക്ക് ഉരുണ്ട ബോളിന് പിന്നാലെ റോഡിലേക്ക് ഓടിയ കുട്ടി രക്ഷപ്പെട്ടത് കെ.എസ്.ആര്‍.ടി.സി.ബസ് ഡ്രൈവറിന്റെ സമയോചിതമായി ഇടപെടലിനെ തുടര്‍ന്ന്. തിരുവനന്തപുരം ജില്ലയിലെ ഉദിയന്‍കുളങ്ങര ജംങ്ഷനിലാണ് സംഭവം. കടയുടെ മുന്നില്‍ തന്റെ സഹോദരനൊപ്പം നില്‍ക്കുകയായിരുന്ന രണ്ട് വയസുകാരന്‍ കൈയില്‍ നിന്ന് വീണ ബോളിന് പിന്നാലെ ഓടുകയായിരുന്നു.
കുട്ടി റോഡിലേക്ക് ഓടിയതോടെ സഹോദരന്‍ പിന്നാലെ ഓടിയെങ്കിലും അപ്പോഴേക്കും വാഹനങ്ങള്‍ വരുന്നത് കണ്ട് റോഡരികില്‍ നില്‍ക്കുകയായിരുന്നു. കുട്ടി റോഡിന്റെ മധ്യത്തിലെത്തിയപ്പോഴേക്കും കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് വരികയും കുട്ടിയെ കണ്ട് ബ്രേക്ക് ചെയ്യുകയുമായിരുന്നു. രണ്ട് മീറ്റര്‍ അകലെയാണ് ബസ് നിന്നത്. ഒരു ബൈക്കും ഇതിന് സമീപത്ത് കടന്നുപോയി.
വാഹനങ്ങള്‍ നിര്‍ത്തിയതോടെ നാട്ടുകാര്‍ റോഡിലേക്ക് ഇറങ്ങി കുട്ടിയെ എടുക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഈ സംഭവത്തിന്റെ സി.സി.ടി.വി.ദൃശ്ചങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബസ് ഡ്രൈവറിനെ അഭിനന്ദിച്ചാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകള്‍ വരുന്നത്.
സഹോദരന് സൈക്കിള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയതയാണ് ഈ കുട്ടി. കടയുടെ വരാന്തയില്‍ നിന്നിരുന്ന കുട്ടിയുടെ കൈയില്‍ നിന്ന് ബോള്‍ താഴെ പോകുകയും റോഡിലേക്ക് ഉരുളുകയും ചെയ്‌തോടെയാണ് രണ്ട് വയസുകാരന്‍ ബോളിന് പിന്നാലെ ഓടിയത്. റോഡിലേക്ക് ഓടിയ കുട്ടിയെ പിടിക്കാന്‍ പിന്നാലെ ഓടുന്ന അമ്മയേയും വീഡിയോയില്‍ കാണാം.
Content Highlights: Two Year Old Boy Escaped From Accident