കൊച്ചി: ടി.വി.എസ്. മോട്ടോര്‍ കമ്പനി 125 സി.സി. വിഭാഗത്തില്‍ 'റൈഡര്‍' വിപണിയിലെത്തിച്ചു.124.8 സി.സി.-എയര്‍ ആന്‍ഡ് ഓയില്‍-കൂള്‍ഡ് 3-വാള്‍വ് എന്‍ജിനാണ് വാഹനത്തിലുള്ളത്.

7,500 ആര്‍.പി.എമ്മില്‍ പരമാവധി 8.37 പി.എസ്. കരുത്തും 6,000 ആര്‍.പി.എമ്മില്‍ 11.2 എന്‍.എം. ടോര്‍ക്കും നല്‍കും.

അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ-ഷോക്ക് സസ്‌പെന്‍ഷന്‍, ലോ ഫ്രിക്ഷന്‍ ഫ്രണ്ട് സസ്‌പെന്‍ഷന്‍, സ്പ്ലിറ്റ് സീറ്റ്, 5 സ്പീഡ് ഗിയര്‍ബോക്‌സ്, 17 അലോയ് ചങ്കി വൈഡ് ടയറുകള്‍ എന്നിവയാണ് സവിശേഷത.77,500 രൂപ മുതലാണ് എക്‌സ് ഷോറൂം വില.

Content Highlights: tvs introduce rider in 125 cc section