ഇന്ത്യന്‍ വിപണിയില്‍ റെനോയുടെ കഴിഞ്ഞ മാസത്തെ കാര്‍ വില്പനയില് ചെറു ഹാച്ച്ബാക്ക് ക്വിഡിനെ പിന്നിലാക്കി ട്രൈബര്‍. സെപ്തംബറില്‍ 4,710 ട്രൈബര്‍ യൂണിറ്റുകള്‍ വിറ്റഴിച്ചാണ് ഈ പുതിയ അതിഥി റെനോയുടെ ബെസ്റ്റ് സെല്ലറായി മാറിയത്. കഴിഞ്ഞ മാസം ക്വിഡിന്റെ 2995 യൂണിറ്റുകള്‍ വിറ്റഴിക്കാനെ റെനോയ്ക്ക് സാധിച്ചുള്ളു. വിപണിയില്‍ ട്രൈബറിന്റെ കുതിപ്പില്‍ വില്‍പ്പനയില്‍ ക്വിഡ് ഹാച്ച്ബാക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന ഹൈലൈറ്റ്. 4.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്സ്ഷോറൂം വില. ട്രൈബറിനും ക്വിഡിനും പിന്നിലായി റെനോ വില്പനയില് മൂന്നാം സ്ഥാനത്ത് ഡസ്റ്റര്‍ എസ്.യു.വിയാണ്. സെപ്തംബറില്‍ 544 യൂണിറ്റ് ഡസ്റ്ററാണ് നിരത്തിലേക്കെത്തിയത്. 78 യൂണിറ്റ് വില്പനയോടെ ലോഡ്ജി നാലാം സ്ഥാനത്തും 18 യൂണിറ്റോടെ കാപ്ച്ചര്‍ അഞ്ചാം സ്ഥാനത്തുമാണ്.
ഓഗസ്റ്റ് മാസത്തെ വില്പനയിലും ക്വിഡിനെ പിന്നിലാക്കാന്‍ ട്രൈബറിന് സാധിച്ചിരുന്നു. അതേസമയം മുഖംമിനുക്കിയ പുതിയ ക്വിഡ് ഒക്ടോബര്‍ തുടക്കത്തില്‍ പുറത്തിറങ്ങിയതിനാല്‍ ഈ മാസത്തെ വില്പന കണക്കില്‍ ട്രൈബറിനെ മറികടന്ന് വീണ്ടും മുന്നിലെത്താനും ക്വിഡിന് സാധിച്ചേക്കും.
Content Highlights; triber become best selling renault cars in india
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..