-
യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ച് ബസുകള്‍ ഓടിക്കേണ്ട സാഹചര്യമുണ്ടായാല്‍ നഷ്ടം നികത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ധനയോ നികുതിയിളവോ നല്‍കണമെന്ന് ഗതാഗതവകുപ്പ് ശുപാര്‍ശചെയ്തു.
ലോക്ഡൗണിനുശേഷം ബസുകള്‍ ഓടിത്തുടങ്ങുമ്പോള്‍ യാത്രക്കാര്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണമെങ്കില്‍ സീറ്റ് ശേഷിയുടെ പകുതി യാത്രക്കാരെ മാത്രമേ കയറ്റാന്‍ കഴിയൂ.
ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് നിയന്ത്രണമുള്ള സമയത്ത് ടിക്കറ്റ് നിരക്ക് കൂട്ടാവുന്നതാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും ശുപാര്‍ശചെയ്തിരുന്നു. റോഡ് നികുതിയിലോ ഡീസല്‍ നികുതിയിലോ ഇളവ് വേണമെന്നായിരുന്നു സ്വകാര്യ ബസുടമകളുടെ ആവശ്യം.
ഇവ ക്രോഡീകരിച്ചുകൊണ്ടാണ് ഗതാഗതവകുപ്പ് സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്. നിരക്കുവര്‍ധന അടക്കമുള്ള കാര്യത്തില്‍ ഗതാഗതവകുപ്പിന് സ്വന്തമായി തീരുമാനമെടുക്കാനാകില്ലെന്നും നിര്‍ദേശങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കുവിടുമെന്നും മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി.
Content Highlights: Transport Ministry Is Willing To Reduce The Tax, Give Consent To Increase Bus Fare
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..