പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
സര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് പ്രത്യേക രജിസ്ട്രേഷന് സീരീസ് ഏര്‍പ്പെടുത്താനുള്ള ഗതാഗതവകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് കൈമാറി. 'കെ.എല്‍. 99' സീരീസാണ് ഗതാഗതവകുപ്പിന്റെ നിര്‍ദേശത്തിലുള്ളത്.
'കെ.എല്‍. 99-എ' സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് നല്‍കാനാണ് നിര്‍ദേശം. 'കെ.എല്‍. 99-ബി' കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും 'കെ.എല്‍. 99-സി' തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും 'കെ.എല്‍. 99-ഡി' പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മാറ്റിവെക്കണമെന്ന് ഗതാഗതവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനായി മോട്ടോര്‍ വാഹനചട്ടം ഭേദഗതിചെയ്യേണ്ടതുണ്ട്.
മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് മോട്ടോര്‍വാഹനവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചത്. നയപരമായ തീരുമാനമായതിനാല്‍ മുഖ്യമന്ത്രിക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.
സര്‍ക്കാര്‍വാഹനങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ഫയല്‍ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. കേരളസര്‍ക്കാര്‍ എന്ന ബോര്‍ഡ് വ്യാപകമായി സര്‍ക്കാരിതര വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.
Content Highlights: Transport department decided to give KL99 Series to government vehicles
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..