പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി
സെക്കന്‍ഡ്ഹാന്‍ഡ് സ്‌കൂട്ടര്‍ വാങ്ങിയപ്പോള്‍ ഇത്രയുംവലിയ പുലിവാലാകുമെന്ന് അരുണ്‍കുമാര്‍ കരുതിയിട്ടുണ്ടാകില്ല. ഗതാഗതനിയമം ലംഘിച്ചതിന് ബെംഗളൂരു മഡിവാള ട്രാഫിക് പോലീസ് തടഞ്ഞുനിര്‍ത്തി പിഴയുടെ കണക്ക് നല്‍കിയപ്പോള്‍ അരുണ്‍കുമാര്‍ ഞെട്ടി.
രണ്ടുകൊല്ലത്തിനിടെ നടത്തിയ 77-ഓളം ഗതാഗതനിയമ ലംഘനങ്ങള്‍ക്കായി 42,500 രൂപയുടെ രണ്ടുമീറ്ററോളം നീളമുള്ള ബില്ലാണ് പോലീസ് നല്‍കിയത്. 20,000 രൂപ കൊടുത്തുവാങ്ങിയ സ്‌കൂട്ടറിന് 42,500 രൂപ പിഴ!
ട്രാഫിക് സിഗ്‌നല്‍ ലംഘനം, മൂന്നുപേര്‍ യാത്രചെയ്തത്, ഹെല്‍മെറ്റ് ഇല്ലാതെ യാത്ര എന്നിങ്ങനെ പോകുന്നു ഗതാഗതനിയമ ലംഘനങ്ങള്‍. വിറ്റാല്‍ 20,000 രൂപപോലും കിട്ടാത്ത സ്‌കൂട്ടറിന്റെ വിലയെക്കാള്‍ ഇരട്ടിതുക പിഴയടയ്ക്കാന്‍ സാധിക്കില്ലെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. ഇതോടെ സബ് ഇന്‍സ്‌പെക്ടര്‍ ശിവരാജ് കുമാര്‍ അംഗദിയും സംഘവും വാഹനം പിടിച്ചെടുത്തു.
ഇത്രയും വലിയതുക പിഴയായി നല്‍കുന്നതിനെക്കാള്‍ നല്ലത് സ്‌കൂട്ടര്‍ വേണ്ടെന്നു വെക്കുന്നതാണെന്ന് പറഞ്ഞ് അരുണ്‍കുമാര്‍ വാഹനം ഉപേക്ഷിച്ചു പോവുകയായിരുന്നു. അരുണ്‍കുമാറിന് വാഹനം തിരിച്ചുകിട്ടണമെങ്കില്‍ കോടതിയില്‍ പിഴത്തുക അടയ്ക്കണമെന്ന് പോലീസ് പറഞ്ഞു.
Content Highlights: Traffic Rule Violations; Rupees 42,500 Penalty For A Scooter worth Rs 20,000


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..