-
ഒരുവര്‍ഷത്തിനിടെ കോഴിക്കോട് നഗരത്തില്‍ പൊതുജനങ്ങളുടെ ക്യാമറാക്കണ്ണില്‍ കുടുങ്ങിയത് 17,706 ട്രാഫിക് നിയമലംഘനങ്ങള്‍. ഇതില്‍ 4,850 പരാതികള്‍ തീര്‍പ്പാക്കി. 11,99,800 രൂപ പിഴ ഈടാക്കി. കഴിഞ്ഞ വര്‍ഷം ട്രാഫിക് പോലീസ് നടപ്പാക്കിയ സി.സി.വിജില്‍ (കാലിക്കറ്റ് സിറ്റിസണ്‍ വിജില്‍) പദ്ധതി പ്രകാരമാണ് ഇത്രയും പരാതികളെത്തിയത്.
പൊതുജനങ്ങള്‍ക്ക് നിയമലംഘനങ്ങള്‍ കണ്ടാല്‍ മൊബൈല്‍ഫോണില്‍ ദൃശ്യംപകര്‍ത്തി സ്ഥലവുംസമയവുംരേഖപ്പെടുത്തി സി.സി വിജില്‍ വാട്‌സാപ്പ് നന്പറില്‍ അയയ്ക്കുന്നതാണ് പദ്ധതി. ഇവ സിറ്റിട്രാഫിക് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കും. പരാതിക്കാരെ സ്വീകരിച്ച നടപടി അറിയിക്കുകയും ചെയ്യും.
കൂടുതല്‍ അനധികൃത പാര്‍ക്കിങ് പരാതികള്‍
അനധികൃത പാര്‍ക്കിങ്ങിനെതിരേയുള്ള 4,324 പരാതികളാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. അശ്രദ്ധമായ ഡ്രൈവിങ്, ഹെല്‍മെറ്റ് ധരിക്കാത്തവര്‍, വണ്‍വേ തെറ്റിക്കുന്നവര്‍, ലെഫ്റ്റ് ഫ്രീ തടഞ്ഞ് വാഹനം പാര്‍ക്കുചെയ്യുക, രണ്ടില്‍ കൂടുതല്‍പേരുമായി ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുക, സൈലന്‍സറില്‍ കൃത്രിമംകാണിച്ചുള്ള അതിവേഗ ഡ്രൈവിങ് തുടങ്ങിയ പരാതികളും ഏറെ ലഭിച്ചു. ഗതാഗതസംവിധാനത്തിന്റെ പോരായ്മ പരാതിയായി അറിയിക്കാനും സൗകര്യമുണ്ട്. 6238488686- വാട്‌സാപ്പ് നമ്പര്‍.

നിയമലംഘനങ്ങള്‍ കുറയുന്നില്ല
വിജില്‍പദ്ധതി നടപ്പാക്കിയതോടെ പൊതുജനങ്ങളില്‍നിന്ന് ഒട്ടേറെ പരാതികള്‍ ലഭിക്കുന്നുണ്ട്. ഇതില്‍ നടപടിസ്വീകരിച്ച് പരാതിക്കാര്‍ക്ക് മറുപടിനല്‍കുന്നുണ്ട്. എന്നിട്ടും ട്രാഫിക് നിയമലംഘനങ്ങള്‍ കുറയുന്നില്ല.
ഇത്തരക്കാര്‍ക്ക് നിരന്തരം ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നുണ്ട്. പോലീസിനെ കാണുമ്പോള്‍ മാത്രമാണ് ആളുകള്‍ നിയമംപാലിക്കുന്നത്. ഈരീതി മാറണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
-പി. ബിജുരാജ്, ട്രാഫിക് സൗത്ത് അസി. കമ്മിഷണര്‍.
Content Highlights: Traffic Rule Violations, Operation Vigil In Calicut


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..