പ്രതീകാത്മക ചിത്രം | Photo: www.pics4news.com
ബെംഗളൂരു: വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം നഗരത്തില്‍ 96, 10,874 കേസുകളെടുത്തതായി ട്രാഫിക് പോലീസ്. ഇവയില്‍ ഭൂരിഭാഗവും പിഴചുമത്തിയ കേസുകളാണ്. എങ്കിലും ഗതാഗതനിയമലംഘനങ്ങള്‍ വര്‍ധിക്കുന്നത് വലിയ പ്രതിസന്ധിയായാണ് ട്രാഫിക് പോലീസ് കാണുന്നത്. ഹെല്‍മെറ്റ് ധരിക്കാത്തതിന് മാത്രം 6.49 ലക്ഷം കേസുകളാണെടുത്ത്.
അനധികൃത പാര്‍ക്കിങ് നടത്തിയവരാണ് രണ്ടാം സ്ഥാനത്ത്. 10.38 ലക്ഷം പേര്‍ക്കെതിരേ അധികൃത പാര്‍ക്കിങ്ങിന് കേസെടുത്തു. വണ്‍വേ തെറ്റിച്ചതിനും സിഗ്നല്‍ തെറ്റിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമെടുത്ത കേസുകളുടെ എണ്ണം ഒന്നരലക്ഷത്തിനും നാലുലക്ഷത്തിനും ഇടയിലാണ്.
ഇത്തവണ താരതമ്യേന കുറഞ്ഞകേസുകള് രജിസ്റ്റര്‍ ചെയ്തത് ഇരുചക്ര വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയതിനാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം കേസുകളുടെ എണ്ണം 300 മുകളിലായിരുന്നെങ്കില്‍ 85 കേസുകള്‍ മാത്രമാണ് 2022-ല്‍ രജിസ്റ്റര്‍ ചെയ്തത്.
റോഡരികിലെ നടപ്പാതകളിലൂടെ വാഹനമോടിക്കുന്നതിലും ഇത്തവണ കുറവുണ്ടായിട്ടുണ്ട്. 17,084 കേസുകളാണ് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത്. അതേസമയം, ഗതാഗതനിയമങ്ങളില് ബോധവത്കരണം നടത്താന്‍ ഈ വര്‍ഷവും സമഗ്രമായ പദ്ധതികളാണ് ബെംഗളൂരു ട്രാഫിക് പോലീസ് ആവിഷ്കരിക്കുന്നത്.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിവിധ പ്രദേശങ്ങളില്‍ നടത്തുന്ന ബോധവത്കരണങ്ങള്ക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ബോധവത്കരണം സംഘടിപ്പിക്കും. ഈ വര്‍ഷം കൂടുതല്‍ പ്രദേശങ്ങളില്‍ സിഗ്നലുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.
Content Highlights: Traffic rule violations; Karnataka police register 96 lakhs cases in Bangalore city
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..