പൂത്തിരി, കോളാമ്പി, ഡി.ജെ. ഫ്‌ളോര്‍; ടൂറിസ്റ്റ് ബസിന് ഓട്ടം കിട്ടണമെങ്കില്‍ ഇതെല്ലാം നിര്‍ബന്ധമാണ്


2 min read
Read later
Print
Share

നാളുകള്‍ക്ക് മുമ്പ് തന്നെ ബസുകളില്‍ പൂത്തിരി ട്രെന്‍ഡായി മാറിയിരുന്നു. പ്രത്യേകം സജ്ജീകരിച്ച ഇലക്ട്രോണിക് ഉപകരണം വഴിയാണ് ഇത് കത്തിക്കുന്നത്. ഇവയെല്ലാം ടൂറിസ്റ്റ് ബസുകളുടെ ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകളില്‍ കാണാം.

പ്രതീകാത്മക ചിത്രം/മാതൃഭൂമി

ന്തുകൊണ്ട് ടൂറിസ്റ്റ് ബസുകളില്‍ തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം. ആരാധകരുടെ പ്രോത്സാഹനം. മത്സരം കൂടി ഇപ്പോള്‍ തീക്കളിയില്‍ വരെ എത്തി. അമിത ശബ്ദവിന്യാസങ്ങളും ലേസര്‍ ലൈറ്റുകള്‍ കൊണ്ടും അലങ്കൃതമാണ് ഇപ്പോഴത്തെ ടൂറിസ്റ്റ് ബസുകള്‍. മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഓട്ടം കിട്ടണമെങ്കില്‍ ഇതെല്ലാം ബസിലുണ്ടാകണം എന്നായി സ്ഥിതി.

പൂത്തിരി പുതിയ സംഭവമല്ല

കൊല്ലത്ത് പെരുമണ്ണില്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരികത്തിച്ച് തീപിടിച്ച സംഭവം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണുണ്ടായത്. എന്നാല്‍, അത് ഒറ്റപ്പെട്ട സംഭവമല്ല. നാളുകള്‍ക്ക് മുമ്പ് തന്നെ ബസുകളില്‍ പൂത്തിരി ട്രെന്‍ഡായി മാറിയിരുന്നു. പ്രത്യേകം സജ്ജീകരിച്ച ഇലക്ട്രോണിക് ഉപകരണം വഴിയാണ് ഇത് കത്തിക്കുന്നത്. ഇവയെല്ലാം ടൂറിസ്റ്റ് ബസുകളുടെ ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകളില്‍ കാണാം. ക്യാമ്പ് ഫയറിനിടയിലും യാത്ര അവസാനിക്കുന്ന ഘട്ടത്തിലൊക്കെയാണ് പൂത്തിരി കത്തിക്കുന്നത്.

വര്‍ണപ്രപഞ്ചം

ബസിനുള്ളില്‍ ഡാന്‍സ് ഫ്ളോറുകളെ വെല്ലുന്ന ലൈറ്റിങ്ങാണ് ഇപ്പോഴുള്ളത്. ആദ്യമൊക്കെ ബസിന്റെ ഉള്‍വശം കാണാനായിരുന്നു ലൈറ്റിങ്. പിന്നീട് ഇതൊക്കെ വര്‍ണവിളക്കായി മാറി. പിന്നാലെ എല്‍.ഇ.ഡി. ലൈറ്റായി. ഏറ്റവും മികച്ച രീതി പാനല്‍ ഘടിപ്പിച്ചുള്ള ലൈറ്റിങ്ങാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. മുമ്പിലെ ചില്ലില്‍ വരെ ലൈറ്റുകളുണ്ട്. ബസ് നിര്‍മാണ കമ്പനികളുടെ സര്‍ക്യൂട്ട് മാറ്റി പുതിയ വയറിങ് നടത്തുന്നത് അപകടസാധ്യതയുണ്ടാക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അകവും പുറവും കിടുങ്ങും

വിനോദസഞ്ചാരത്തിന് പോകുന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ വലിയ ആഘോഷമാണ്. വാഹനങ്ങളുടെ പുറം ബോഡിയില്‍ അറകളുണ്ടാക്കി വലിയ സൗണ്ട് സ്പീക്കറുകള്‍ ഘടിപ്പിക്കുന്നതാണ് പുതിയ തരം നിയമലംഘനങ്ങള്‍. വിനോദയാത്ര പോകുന്ന സംഘം മൂന്നുംനാലും ബസുകള്‍ പാര്‍ക്കുചെയ്ത് പുറത്തെ സ്പീക്കറുകള്‍ ഒന്നിച്ച് ഓണ്‍ ചെയ്ത് പാട്ടും ഡാന്‍സുമായി ആഘോഷിക്കുന്നു. മൈക്ക് അനുമതിയോ ശബ്ദമലിനീകരണം തടയാനുള്ള ചട്ടങ്ങളോ പാലിക്കാതെയാണ് ഇത്തരം ആഘോഷങ്ങള്‍. പരിശോധിച്ചാലും പുറം ബോഡിയിലെ അറകളിലെ ഈ സ്പീക്കറുകള്‍ ശ്രദ്ധയില്‍പ്പെടില്ല.

ട്രെന്‍ഡിങ്ങാണ് വീഡിയോകള്‍

എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകളുണ്ട്. ഈ പേജുകളില്‍ സാഹസിക രംഗങ്ങളുടെയും ബസിലെ ലൈറ്റുകളുടെയും ചെറിയ വീഡിയോകള്‍ അപ്ലോഡ് ചെയ്ത് യുവജനങ്ങളെ ആകര്‍ഷിക്കുകയാണ്. ഇത്തരം വീഡിയോകള്‍ക്ക് വലിയ കൈയ്യടിയാണ് സാമൂഹികമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ജാഗ്രത

  • 5000 മുതല്‍ 10000 രൂപ വരെ പിഴ കിട്ടാവുന്ന കുറ്റങ്ങളാണിവ.
  • പൂത്തിരി കത്തിക്കല്‍ അങ്ങേയറ്റം അപകടകരം. ഉടമ കേസില്‍ പ്രതിയാകും. വണ്ടിയുടെ പെര്‍മിറ്റ് റദ്ദാകാം.
  • ചില്ലിലെ ലൈറ്റുകള്‍ മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഉപദ്രവം, അപകടകരം. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാകും. ഉടമയ്ക്ക് എതിരേ കേസും.

Content Highlights: Traffic rule violations in tourist buses in kerala, tourist buses, private bus, mvd kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
MK Stalin

1 min

500 കിലോമീറ്റര്‍ യാത്രയ്ക്ക് രണ്ടര മണിക്കൂര്‍; ഇതുപോലെ ട്രെയിന്‍ നമുക്കും വേണമെന്ന് സ്റ്റാലിന്‍

May 29, 2023


Electric vehicle

1 min

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ കേരളത്തില്‍ സ്‌പെഷ്യല്‍ സോണ്‍;  ഉറപ്പ് നല്‍കി മന്ത്രി പി.രാജീവ്

May 29, 2023


heavy rain in UAE

1 min

യു.എ.യില്‍ മൂന്ന് പുതിയ ഗതാഗത നിയമങ്ങള്‍ കൂടി; ലംഘിച്ചാല്‍ പിഴയ്‌ക്കൊപ്പം വാഹനവും പിടിച്ചെടുക്കും

May 21, 2023

Most Commented