ഗതാഗത നിയമലംഘനം 10 മാസത്തിനിടെ 'പണികിട്ടി' വീട്ടില്‍ ഇരുന്നത് 406 ഡ്രൈവര്‍മാര്‍


പി.ബി. ഷെഫീക്

മദ്യപിച്ച് വാഹനം ഓടിച്ചതിനും ചുവപ്പു സിഗ്‌നല്‍ തെറ്റിച്ചു പാഞ്ഞതിനും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിനുമാണ് ഏറെപ്പേര്‍ക്കും ലൈസന്‍സ് പോയത്‌.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

റണാകുളം ആര്‍.ടി.ഒ. പരിധിയില്‍ 10 മാസത്തിനിടെ ഗതാഗത നിയമം ലംഘിച്ചതിന് സസ്പെന്‍ഡ് ചെയ്തത് 406 ഡ്രൈവര്‍മാരുടെ ലൈസന്‍സ്. കൊച്ചി നഗരം ഉള്‍പ്പെടുന്ന എറണാകുളം ആര്‍.ടി. ഓഫീസിലെയും ഇതിനു കീഴില്‍ വരുന്ന അങ്കമാലി, പറവൂര്‍, ആലുവ, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി എന്നി സബ് ആര്‍.ടി. ഓഫീസുകളിലെയും 2022 ജനുവരി ഒന്നുമുതല്‍ നവംബര്‍ 10 വരെയുള്ള കണക്കാണിതെന്ന് എറണാകുളം ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ പറഞ്ഞു.

മദ്യപിച്ച് വാഹനം ഓടിച്ചതിനും ചുവപ്പു സിഗ്‌നല്‍ തെറ്റിച്ചു പാഞ്ഞതിനും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിനുമാണ് ഏറെപ്പേര്‍ക്കും ലൈസന്‍സ് പോയതെന്ന് ആര്‍.ടി.ഒ. വ്യക്തമാക്കി. മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് സസ്പെന്‍ഷന്‍. ഗുരുതര പരുക്കിനോ ആളപായത്തിനോ ഇടയാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് തത്സമയം റദ്ദാക്കി.



മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗവുമാണ് വ്യാപകമായ ഗതാഗത പരിശോധനയ്ക്ക് രംഗത്തുണ്ടായിരുന്നത്. കൊച്ചി നഗരത്തിലും പരിസരത്തുമുള്ള ഗതാഗത തിരക്കേറിയ എല്ലാ റോഡുകളിലും എല്ലാ ദിവസങ്ങളിലും പരിശോധന ഉണ്ടായിരുന്നു. നിരവധി ഇതര സംസ്ഥാന വാഹനങ്ങളും നിയമ ലംഘനത്തിനു പിടിയിലായിട്ടുണ്ട്.

Content Highlights: Traffic rule violations, 406 driving licence suspended in last 10 months


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented