ആളുകള്‍ 'നന്നായി' തുടങ്ങി; ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവര്‍ കുറയുന്നു


2 min read
Read later
Print
Share

ഹെല്‍മറ്റിടാതെ ഇരുചക്രവാഹനമോടിക്കുന്ന 220 ആളുകള്‍ക്ക് ജനുവരിയില്‍ പിഴചുമത്തി. ഫെബ്രുവരിയില്‍ 195 പേരേയുള്ളൂ. ജനുവരിയില്‍ 116 പേര്‍ക്ക് സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴചുമത്തിയപ്പോള്‍ ഫെബ്രുവരിയില്‍ 89 പേര്‍ മാത്രമെയുള്ളൂ.

വാഹനയാത്രക്കാരില്‍ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നവരുടെ എണ്ണം കൂടി. എന്നാല്‍, മറ്റ് നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായത്. ഇരുചക്രവാഹനത്തിന്റെ പിറകിലെ ഹെല്‍മറ്റിടാത്ത 424 യാത്രക്കാരുടെ പേരില്‍ ജനുവരിയില്‍ നടപടിയെടുത്തിരുന്നു. ഫെബ്രുവരിയില്‍ 288 പേര്‍ക്കെതിരേ മാത്രമാണ് നടപടി.

ഹെല്‍മറ്റിടാതെ ഇരുചക്രവാഹനമോടിക്കുന്ന 220 ആളുകള്‍ക്ക് ജനുവരിയില്‍ പിഴചുമത്തി. ഫെബ്രുവരിയില്‍ 195 പേരേയുള്ളൂ. ജനുവരിയില്‍ 116 പേര്‍ക്ക് സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴചുമത്തിയപ്പോള്‍ ഫെബ്രുവരിയില്‍ 89 പേര്‍ മാത്രമെയുള്ളൂ. നവംബറിലാണ് പിറകിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്.

ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ മുമ്പ് 30 ശതമാനം പേരായിരുന്നെങ്കില്‍ ഇപ്പോള്‍ 50 ശതമാനം പേരും ഉപയോഗിക്കുന്നതായാണ് വകുപ്പിന്റെ വിലയിരുത്തല്‍. മൊബൈല്‍ ഫോണില്‍ സംസാരിച്ചും ലൈസന്‍സില്ലാതെയും വാഹനമോടിച്ചവരുടെ എണ്ണം കൂടി.

നിയമലംഘനം ജനുവരി, ഫെബ്രുവരി എന്നീ ക്രമത്തില്‍.

  • മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചവര്‍: 27 (ജനുവരി), 43 (ഫെബ്രുവരി).
  • ലൈസന്‍സില്ലാത്തവര്‍: 101(ജനുവരി), 150(ഫെബ്രുവരി).
  • ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍: 92(ജനുവരി), 147(ഫെബ്രുവരി).
  • മറ്റുനിയമലംഘനങ്ങള്‍: 331(ജനുവരി), 410(ഫെബ്രുവരി).
  • മദ്യപിച്ചും അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച ആരെയും കണ്ടെത്താനായിട്ടില്ല.
പിഴ കൂടി

ജനുവരിയില്‍ 28.43 ലക്ഷം രൂപയായിരുന്നു ആകെ പിഴ. ഫെബ്രുവരിയില്‍ 35.95 ലക്ഷം രൂപയായി. അമിതഭാരത്തിനാണ് പിഴ കൂടുതല്‍. 10000 രൂപ മുതല്‍ 25000 രൂപ വരെയാണ് പിഴ. വിവിധ നിയമലംഘനങ്ങള്‍ക്ക് നടപടി നേരിട്ട വാഹനങ്ങളുടെ എണ്ണം ജനുവരി, ഫെബ്രുവരി എന്നീ ക്രമത്തില്‍-അമിതഭാരം കൊണ്ടുപോയ വാഹനങ്ങള്‍: 54(ജനുവരി), 53(ഫെബ്രുവരി). എയര്‍ ഹോണ്‍: 53(ജനുവരി), 73(ഫെബ്രുവരി).

ജനുവരിയില്‍ ആകെ 1418 വാഹനങ്ങള്‍ക്ക് പിഴചുമത്തിയപ്പോള്‍ ഫെബ്രുവരിയില്‍ ഇത് 1449 ആണ്. പരിശോധനയും നടപടിയും ശക്തമായതോടെയാണ് പിഴ കൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. നഗരങ്ങള്‍ക്കും ദേശീയ, സംസ്ഥാനപാതകള്‍ക്കും പുറത്തുള്ള പ്രദേശങ്ങളില്‍ കൂടി പരിശോധന നടന്നിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

മൂന്നാം കണ്ണ് തുറന്ന്

റോഡരികില്‍ കാത്തുനിന്നുള്ള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന മാത്രമല്ല ഇപ്പോഴുള്ളത്. മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനം ഉപയോഗിച്ചുള്ള പരിശോധനയുമുണ്ട്. നിരീക്ഷണ ക്യാമറ ഘടിപ്പിച്ച ഇന്റര്‍സെപ്റ്റര്‍ വാഹനം പോകുന്ന വഴിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്.

അടുത്തദിവസം ഈ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് ഹെല്‍മറ്റിടാതെ പോകുന്ന വാഹനത്തിന്റെ ഉടമകളെ വിളിച്ചുവരുത്തി പിഴയീടാക്കും. അതിനായി ദിവസവും ഓരോ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 'തേഡ് ഐ ' എന്നാണ് ഈ സംവിധാനത്തിന് വകുപ്പ് നല്‍കിയ പേര്. മോട്ടോര്‍ വാഹന വകുപ്പിലെ തസ്തികകളിലെ ഒഴിവുകള്‍ പൂര്‍ണമായി നികത്തി. ഇതോടെ പരിശോധന കൂടുതല്‍ വിപുലമായി നടത്താന്‍ വകുപ്പ് സജ്ജമായിരിക്കുകയാണ്.

Content Highlights: Traffic Rule Violation Rate Decrease; Helmet and Seat Belt

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vande bharat

2 min

മെട്രോ ഡിസംബറില്‍, സ്ലീപ്പര്‍ മാര്‍ച്ചിലും; വേഗയാത്രയുമായി കളം നിറയാന്‍ വന്ദേഭാരത്

Sep 17, 2023


Kerala Police-AI Camera

1 min

ക്യാമറ ചതിച്ചു ഗയിസ്; നാട്ടുകാര്‍ക്ക് പെറ്റിയടിക്കുന്ന പോലീസിന് പിഴയിട്ട് എ.ഐ. ക്യാമറ

Sep 21, 2023


State Car Number

1 min

KL 90: സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഇനി പുതിയ സീരീസില്‍, പഴയ രജിസ്‌ട്രേഷന്‍ നമ്പറുകളും മാറും

Sep 21, 2023


Most Commented