പ്രതീകാത്മക ചിത്രം | Photo: Canva.com
''എന്റെ വീട്ടുമുറ്റത്ത് കിടക്കുന്ന കാര്‍ പാലക്കാട്ടെത്തി ട്രാഫിക് സിഗ്‌നല്‍ ലംഘിച്ചത് എങ്ങനെയാണ്?. ചൊവ്വാഴ്ച കാറുമായി ഞാന്‍ എവിടെയും പോയിട്ടില്ല. പിന്നെ എന്തിന് പിഴ അടയ്ക്കണം? ''. ബുധനാഴ്ച എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി. ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ കാക്കനാട് തുതിയൂര്‍ സ്വദേശി സി.കെ. സോബിന്റെ പരാതിയാണിത്.
ആര്‍.ടി. ഓഫീസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പിഴ ചുമത്തിയിരിക്കുന്നത് ട്രാഫിക് പോലീസിന്റെ ക്യാമറയിലാണെന്ന് മനസ്സിലായി. വിശദ പരിശോധനയില്‍ നിയമലംഘനം നടത്തിയ കാറിന്റെ നിറം ചുവപ്പാണെന്നും കണ്ടെത്തി. തന്റേത് വെള്ളനിറത്തിലുള്ള കാറാണെന്നുകൂടി പരാതിക്കാരന്‍ പറഞ്ഞതോടെ ഉദ്യോഗസ്ഥരും വെട്ടിലായി.
ക്യാമറച്ചിത്രത്തില്‍ വണ്ടി നമ്പറും വ്യക്തമല്ലായിരുന്നു. 'ഒന്നുകില്‍ ക്യാമറയില്‍ കുടുങ്ങിയ വണ്ടിനമ്പര്‍ വ്യാജമായിരിക്കും അല്ലെങ്കില്‍ പോലീസ് ചലാനുവേണ്ടി വണ്ടിനമ്പര്‍ നല്‍കിയപ്പോള്‍ തെറ്റിപ്പോയി'രിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കാര്‍ ട്രാഫിക് സിഗ്‌നല്‍ ലംഘിച്ചതിന് ആയിരം രൂപ പിഴ അടയ്ക്കണമെന്ന സന്ദേശം സോബിന്റെ മൊബൈല്‍ഫോണിലേക്ക് വന്നത്. എറണാകുളത്ത് യൂണിയന്‍ ബാങ്കിലെ ജീവനക്കാരനായ യുവാവ്, ട്രാഫിക് പോലീസിന്റെ എറണാകുളം ഓഫീസിലെത്തി വിവരം തിരക്കി. അവര്‍ കൈമലര്‍ത്തിക്കൊണ്ട് ആര്‍.ടി. ഓഫീസിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിട്ടു.
ട്രാഫിക് പോലീസിന്റെ ക്യാമറയായതിനാല്‍ പാലക്കാട്ടെ ട്രാഫിക് പോലീസിന് പിഴയുടെ സന്ദേശം ഉള്‍പ്പെടെ ചേര്‍ത്ത് പരാതി നല്‍കൂവെന്നാണ് ആര്‍.ടി. ഓഫീസിലെ ജീവനക്കാരുടെ നിര്‍ദേശം. ഒരുദിവസത്തെ ജോലിയും നഷ്ടപ്പെടുത്തി രാവിലെ മുതല്‍ നെട്ടോട്ടമോടുകയാണെന്നും ഇക്കാര്യങ്ങളില്‍ പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും വ്യക്തമായ ധാരണയില്ലാത്തതിനാല്‍ വട്ടംചുറ്റുകയാണെന്നും യുവാവ് പരാതിപ്പെട്ടു.
Content Highlights: Traffic rule violation penalty for parked car at kochi, MVD Kerala, Traffic police, CCTV Camera


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..