Image Twitted @SPsingh37
മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയതിന് പിന്നാലെ പിഴ കുത്തനെ കൂടുകയും നിയമലംഘകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയും പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്വീകരിക്കുന്നുണ്ട്.
ഇതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് പഞ്ചാബിലെ പോലീസ് ഐജിക്ക് കിട്ടിയ പണി. പ്രത്യേക സുരക്ഷ വിഭാഗത്തിന്റെ കീഴിലുള്ള വാഹനമാണ് നിയമം ലംഘിച്ചതായി കണ്ടെത്തിയത്. രജിസ്‌ട്രേഷന്‍ രേഖയില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസിന്റെ പേരാണ് വാഹന ഉടമയുടെ പേരിന്റെ സ്ഥാനത്ത് നല്‍കിയിട്ടുള്ളത്.
ഐജിയുടെ പേരിലുള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ സിഗ്നലില്‍ സീബ്രാ ലൈന്‍ ക്രോസ് ചെയ്ത് നിര്‍ത്തിയതിനാണ് പിഴയൊടുക്കേണ്ടിവന്നത്. പോലീസ് വാഹനം ലൈന്‍ ക്രോസ് ചെയ്ത് നിര്‍ത്തിയിരിക്കുന്ന ചിത്രം മറ്റൊരു ഡ്രൈവര്‍ പകര്‍ത്തുകയും പോലീസിന് കൈമാറുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്.
പുതിയ ട്രാഫിക് നിയമമനുസരിച്ച് സീബ്രാലൈന്‍ ക്രോസ് ചെയ്യുന്നതിന് 500 രൂപയാണ് പിഴ. എന്നാല്‍, ഉത്തരവാദിത്തപ്പെട്ടയാള്‍ നിയമം ലംഘിച്ചത് കണക്കിലെടുത്ത് ഇരട്ടി പിഴ ചുമത്തിയിട്ടുണ്ടെന്നും ഇതിന്റെ ഇ-ചെല്ലാന്‍ വാഹന ഉടമയുടെ പേരില്‍ അയച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വാഹനത്തില്‍ രേഖകളില്‍ ഉടമ ഐജി ആണെങ്കിലും ഈ വാഹനം അദ്ദേഹം ഉപയോഗിക്കുന്നതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അദ്ദേഹത്തിന്റെ യൂണിറ്റിലെ വാഹനമായിരിക്കും ഇതെന്നും പോലീസ് അഭിപ്രായപ്പെടുന്നുണ്ട്.
Source: News18.com
Content Highlights: Traffic Rule Violation Of Police Chief Vehicle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..