എം.വി.ഡിയുടെ ക്യാമറ ചുമത്തിയ പിഴയും വാഹനിലേക്ക്: പിഴയൊടുക്കാന്‍ ഇ-ചെലാനും വാഹനും


ബി. അജിത് രാജ്

ഏതെങ്കിലും ഒരു സംസ്ഥാനത്ത് കരിമ്പട്ടിയില്‍പ്പെട്ടിട്ടുള്ള വാഹനത്തിന് പിഴയൊടുക്കി കരിമ്പട്ടിക മാറ്റാതെ മറ്റെങ്ങും സേവനങ്ങള്‍ ലഭിക്കില്ല.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മോട്ടോര്‍വാഹനവകുപ്പിന്റെ നിരീക്ഷണ ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗതനിയമലംഘനങ്ങള്‍ക്ക് ഇനി 'വാഹന്‍' സോഫ്റ്റ്​വെയറിലൂടെ പിഴയടയ്ക്കണം. വകുപ്പിന്റെ പഴയ വെബ്സൈറ്റിലൂടെയും (സ്മാര്‍ട്ട് വെബ്) ഓഫീസുകളില്‍ നേരിട്ടും പിഴത്തുക സ്വീകരിച്ചിരുന്നതിന് പകരമാണ് പുതിയ സംവിധാനം.

'ഇ ചെലാന്‍', 'വാഹന്‍' എന്നീ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പിഴയടയ്ക്കാന്‍ ഉപയോഗിക്കാം. പിഴചുമത്തിക്കൊണ്ടുള്ള നോട്ടീസ്, എസ്.എം.എസ്. എന്നിവ ലഭിക്കുമ്പോള്‍ ഏതിലേക്കാണ് പണം അടയ്‌ക്കേണ്ടതെന്ന് വ്യക്തമാക്കും. നിലവിലുള്ള നിരീക്ഷണ ക്യാമറസംവിധാനങ്ങളില്‍ കണ്ടെത്തിയിട്ടുള്ള നിയമലംഘനങ്ങളെല്ലാം രാജ്യവ്യാപക ശൃംഖലയായ 'വാഹന്‍' സംവിധാനത്തിലേക്കു മാറ്റി.

പിഴചുമത്തിയിട്ടുള്ള ഓഫീസിലേക്ക് ഫോണില്‍ വിളിച്ചശേഷം വാഹനത്തിന്റെ നമ്പര്‍ പറഞ്ഞാല്‍ ഉടമയുടെ രജിസ്ട്രേഡ് നമ്പറിലേക്ക് യൂസര്‍നെയിമും പാസ്വേഡും ലഭിക്കും. ഇതുപയോഗിച്ചാണ് പിഴയടയ്‌ക്കേണ്ടത്.

എല്ലാ സംസ്ഥാനങ്ങളും ഇതേരീതിയില്‍ കേന്ദ്രീകൃത നെറ്റ്​വര്‍ക്കിലേക്ക് മാറുന്നുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്ത് കരിമ്പട്ടിയില്‍പ്പെട്ടിട്ടുള്ള വാഹനത്തിന് പിഴയൊടുക്കി കരിമ്പട്ടിക മാറ്റാതെ മറ്റെങ്ങും സേവനങ്ങള്‍ ലഭിക്കില്ല.

ഓണ്‍ലൈനിലാണെങ്കിലും പലതവണയായുള്ള പിഴ ഒറ്റത്തവണയായി സ്വീകരിക്കില്ല. പ്രത്യേകം അടയ്‌ക്കേണ്ടിവരും. മറ്റു സംസ്ഥാനങ്ങള്‍ ഓരോ ഇടപാടിനും യൂസര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്.

Content Highlights: traffic rule violation detected by the cameras of the MVD will be fined through the vahan software

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented