പെരുകുന്ന വാഹനങ്ങള്‍, മുറുകുന്ന ട്രാഫിക്; ലോകത്തെ ഗതാഗതക്കുരുക്കേറിയ നഗരങ്ങളില്‍ മുമ്പില്‍ ബെംഗളുരു


ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് യാത്രാസമയം 71 ശതമാനം ദീര്‍ഘിക്കുന്നതായും സര്‍വേയില്‍ പറയുന്നുണ്ട്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള മെട്രോ നഗരം ബെംഗളൂരുവാണെന്ന് റിപ്പോര്‍ട്ട്. 57 രാജ്യങ്ങളിലെ 416 നഗരങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് ഗതാഗത കുരുക്കേറിയ നഗരം ബെംഗളൂരുവാണെന്ന് കണ്ടെത്തിയത്. ലൊക്കേഷന്‍ ടെക്നോളജി കമ്പനിയായ ടോം ടോം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

വാഹനങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന വന്‍ വര്‍ധനയാണ് ഗതാഗതക്കുരുക്കിന് കാരണം. ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് യാത്രാസമയം 71 ശതമാനം ദീര്‍ഘിക്കുന്നതായും സര്‍വേയില്‍ പറയുന്നുണ്ട്. ഗതാഗതക്കുരുക്കേറിയ ഇന്ത്യയിലെ ആദ്യത്തെ പത്ത് നഗരങ്ങളില്‍ മുംബൈ നാലാം സ്ഥാനത്താണ്.

2019-ലെ കണക്കനുസരിച്ച് ബെംഗളൂരുവിലെ യാത്രക്കാര്‍ ശരാശരി 243 ട്രാഫിക്കില്‍ കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് 2019-ലെ ഏറ്റവും വലിയ ബ്ലോക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാവിലെ ഏഴ് മുതല്‍ എട്ടുവരെയുള്ള സമയങ്ങളില്‍ 30 മിനിറ്റ് ദൂരമുള്ള യാത്രകള്‍ അഞ്ച് മണിക്കൂര്‍ വരെ എടുക്കാറുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

പുണെ അഞ്ചാം സ്ഥാനത്തും ഡല്‍ഹി എട്ടാം സ്ഥാനത്തുമുണ്ട്. ആഗോള തലത്തില്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ മനില(ഫിലിപ്പിന്‍സ്) മോസ്‌കോ(റഷ്യ) ലിമ(പെറു) എന്നിവ ഉള്‍പ്പെടും. ലോകത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നതായാണ് കണ്ടെത്തിയത്.

Source: Live Mint

Content Highlights: Traffic Block In Bangalore City

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented