രാജ്യത്ത് ചരക്ക് സേവന നികുതി സെസ് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട വിവിധ മോഡലുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു. മിഡ് സൈഡ്, എസ്.യു.വി, ലക്ഷ്വറി എന്നീ മൂന്ന് സെഗ്മെന്റിലാണ് ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ 2-7 ശതമാനം വരെ സെസ് ഉയര്‍ത്തിയത്. ഇതോടെ 13000 രൂപ മുതല്‍ 1.6 ലക്ഷം രൂപ വരെയാണ് ടൊയോട്ടയുടെ വിവിധ മോഡലുകള്‍ക്ക് വില ഉയരുന്നത്.  

Read This; ജിഎസ്ടി; ചെറുകാറുകള്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസം

പുതിയ നിരക്ക് പ്രകാരം ഏറ്റവും കൂടുതല്‍ വില വര്‍ധിക്കുന്നത് ഫോര്‍ച്യൂണറിനാണ്, 1.6 ലക്ഷം രൂപ അധികം നല്‍കണം ഇനി ഫോര്‍ച്യൂണര്‍ സ്വന്തമാക്കാന്‍. ഇന്നോവ ക്രിസറ്റയ്ക്ക് 78000 രൂപയും പുതിയ കൊറോള ആള്‍ട്ടീസിന് 72000 രൂപയും വര്‍ധിക്കും. 13000 രൂപയാണ് പ്ലാറ്റിനം എതിയോസിന് കൂടുക. ചെറുകാര്‍, ഇലക്ട്രിക്, ഹൈബ്രിഡ് എന്നിവയുടെ സെസില്‍ മാറ്റമില്ലാത്തതിനാല്‍ എതിയോസ് ലിവ, എതിയോസ് ക്രോസ് എന്നിവയ്ക്കും ഹൈബ്രിഡ് കാംറി, ഹൈബ്രിഡ് പ്രീയൂസിന് വില വര്‍ധനവില്ല. 

Read This; ജിഎസ്ടി; വില കുറയുന്ന കാറുകള്‍ ബൈക്കുകള്‍, അറിയേണ്ടതെല്ലാം