ഴക്കാലമായാല്‍ വെള്ളക്കെട്ടുകളിലും ചെളിയിലും മറ്റും വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍, ഇത്തരം അപകടങ്ങള്‍ പലതും അബദ്ധത്തില്‍ സംഭവിക്കുന്നതാണ്. എന്നാല്‍, വെള്ളക്കെട്ട് കണ്ടിട്ടും വാഹനവുമായി ഇറങ്ങി വെള്ളത്തില്‍ മുങ്ങിപോയ ഫോര്‍ച്യൂണറും അതിന്റെ ഉടമയുമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്. റോഡിലെ വെള്ളം നിറഞ്ഞ അണ്ടര്‍പാസിലാണ് വാഹനവും ഉടമയും കുടുങ്ങിയത്.

ഉത്തര്‍പ്രദേശിലെ ബാങ്ങ്പതിലാണ് ഈ സംഭവം നടന്നത്. നിരത്തിലെ അണ്ടര്‍പാസിലേക്ക് ഉടമ തന്റെ ഫോര്‍ച്യൂണര്‍ ഇറക്കുകയായിരുന്നു. റോഡില്‍ വെള്ളം കണ്ടെങ്കിലും ഒരു വാഹനത്തെ മുക്കി കളയാനും മാത്രം വെള്ളമുണ്ടെന്ന് തിരിച്ചറിയാതെ ആയിരിക്കാം അദ്ദേഹം വാഹനം ഇറക്കിയതെന്നാണ് വിലയിരുത്തല്‍. വാഹനം മുങ്ങിയതോടെ ഓടിച്ചിരുന്നയാള്‍ വാഹനത്തിന്റെ മുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. 

വാഹനത്തിന്റെ ഭൂരിഭാഗവും വെള്ളത്തില്‍ മുങ്ങിയതിന്റെയും ഓടിച്ചിരുന്നയാള്‍ മൊബൈല്‍ ഫോണുമായി ഇതിന് മുകളില്‍ ഇരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒടുവില്‍ ഒരു ട്രാക്ടര്‍ എത്തി കെട്ടിവലിച്ചാണ് ഫോര്‍ച്യൂണറിനെയും അത് ഓടിച്ചിരുന്ന ആളെയും പുറത്ത് എത്തിച്ചത്. വാഹനം വലിച്ച് പുറത്ത് എത്തിക്കുന്നതിന്റെ ദൃശ്യവും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. വാഹനത്തിനുണ്ടായ കേടുപാട് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

Source: Cartoq 

Content Highlights: Toyota Fortuner Logged Into water, Toyota Fortuner Stuck In Underpass