കൊച്ചി: ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ കാമ്രി ഹൈബ്രിഡ് അവതരിപ്പിച്ചു. നൂതന ഡിസൈൻ മാറ്റങ്ങളോടെയാണ് വാഹനം എത്തുന്നത്.

സ്വയം ചാർജ് ആകുന്ന ബാറ്ററിയാണ് കാമ്രി ഹൈബ്രിഡിനുള്ളത്. 2.5 ലിറ്റർ നാല് സിലിൻഡർ ഗ്യാസോലൈൻ ഹൈബ്രിഡ് ഡയനാമിക് ഫോഴ്‌സ് എൻജിനുള്ള വാഹനത്തിന് 218 എച്ച്.പി.യാണ് കരുത്ത്.

നിലവിലുള്ള നിറങ്ങൾക്ക് പുറമെ പുതിയ മെറ്റൽ സ്ട്രീം മെറ്റാലിക് നിറത്തിലും ലഭ്യമാണ്. 41.7 ലക്ഷം രൂപയാണ് എക്സ് ഷോ റൂം വില.