റെ നാള്‍ നീണ്ട തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കി മലയാള സിനിമയിലെ യുവനിര നായകന്‍ ടൊവിനോ തോമസ് ഔഡി ക്യൂ സെവന്‍ തന്റെ ഗാരേജിലെത്തിച്ചു. ജര്‍മന്‍ ആഡംബര നിര്‍മാതാക്കളുടെ ലക്ഷ്വറി എസ്.യു.വി ക്യു സെവന്‍ സ്വന്തമാക്കിയ വിവരം തന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് ടൊവിനോ ആരാധകരെ അറിയിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് സ്വപ്നംപോലും കാണാന്‍ സാധിക്കാത്ത നേട്ടമാണിതെന്നും പുതിയ വാഹനം സ്വന്തമാക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും ടൊവിനോ ഫേസ്ബൂക്കില്‍ കുറിച്ചു. 

69 ലക്ഷം മുതല്‍ 76 ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ ക്യൂ സെവന്റെ വിപണി വില. ഡീസല്‍ എഞ്ചിനില്‍ ക്വാഡ്രോ പ്രീമിയം പ്ലസ്, ക്വാഡ്രോ ടെക്നോളജി എന്നീ രണ്ടു വകഭേദങ്ങളിലാണ് ക്യൂ 7 നിരത്തിലുള്ളത്. 2967 സിസി എഞ്ചിന്‍ 2910-4500 ആര്‍പിഎമ്മില്‍ 245.41 ബിഎച്ച്പി കരുത്തും 1500-3000 ബിഎച്ച്പി കരുത്തില്‍ 600 എന്‍എം ടോര്‍ക്കുമേകും, 8 സ്പീഡാണ് ട്രാന്‍സ്മിഷന്‍. സുരക്ഷയിലും ക്യൂ സെവന്‍ കേമനാണ്. 8 എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സിക്ഡ് കണ്‍ട്രോള്‍ എന്നിവ വാഹനത്തിലുണ്ട്.