ഇത് ചോദിച്ച് വാങ്ങിയ പണി; ടൂറിസ്റ്റ് ബസുകള്‍ മൂന്ന് മാസത്തിനുള്ളില്‍ വെള്ളയടിക്കേണ്ടിവരും


നിയമലംഘനങ്ങള്‍ അത്രത്തോളം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ഏകീകൃതനിറം നിലവില്‍വന്നത്. 

ടൂറിസ്റ്റ് ബസ് | Photo: Facebook

ടൂറിസ്റ്റ് ബസുകളെല്ലാം മൂന്നുമാസത്തിനുള്ളില്‍ വെള്ളനിറത്തിലേക്ക് മാറേണ്ടിവരും. ഫിറ്റ്നസ് കാലാവധി തീരുന്നതുവരെ കാത്തിരിക്കാതെ ഏകീകൃതനിറം അടിക്കണം. ബസുകളിലെ നിയമലംഘനങ്ങള്‍ അത്രത്തോളം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ഏകീകൃതനിറം നിലവില്‍വന്നത്.

അതിനുമുമ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുത്ത ബസുകള്‍ രണ്ടുവര്‍ഷത്തെ സാവകാശം ലഭിക്കുമായിരുന്നു. നിലവിലെ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരമൊരു ഇളവ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതും പരിഗണനയിലുണ്ട്. അതിവേഗം, അലക്ഷ്യമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരെയും അപകടങ്ങള്‍ ഉണ്ടാക്കിയവരെയും ഒഴിവാക്കും.

വടക്കഞ്ചേരി അപകടറിപ്പോര്‍ട്ട് പരിശോധിക്കുന്നതിനും നിലവിലുള്ള നടപടികള്‍ അവലോകനം ചെയ്യുന്നതിനും മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച രാവിലെ 10-ന് ഉന്നതതലയോഗം ചേരും. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ റിപ്പോര്‍ട്ട് യോഗം പരിശോധിക്കും. കൂടുതല്‍ കടുത്തതീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നറിയുന്നു.

വിദ്യാലയങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരയാത്രകള്‍ സുരക്ഷിതമാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ സഹകരണം ഉറപ്പിക്കുമെന്ന് മന്ത്രി ആന്റണിരാജു പറഞ്ഞു. യാത്രാവിവരങ്ങള്‍ ബന്ധപ്പെട്ട ഗതാഗതവകുപ്പിനെ അറിയിക്കാത്ത സ്‌കൂള്‍, കോളേജ് അധികൃതര്‍ക്കെതിരേ വകുപ്പുതല നടപടി വരും.

Content Highlights: Tourist buses will have to be whitewashed within three months, Tourist bus colour code


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented