കേരളത്തില്‍ മര്യാദക്കാരന്‍, അതിര്‍ത്തി കടന്നപ്പോള്‍ ലേസര്‍ കത്തി; ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് പോയി


വിദ്യാലയങ്ങളില്‍നിന്നു വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങള്‍ ഒരാഴ്ചയ്ക്കു മുമ്പേ പരിശോധനയ്ക്കു ഹാജരാക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

വൈക്കം: നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നെസ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. കഴിഞ്ഞ ദിവസം കുറുപ്പന്തറയിലെ സ്‌കൂളില്‍നിന്നും ബസ് മൈസുരുവിലേക്ക് വിനോദയാത്ര പോയിരുന്നു. യാത്രയ്ക്ക് മുമ്പ് വൈക്കം സബ് ആര്‍.ടി. ഓഫീസില്‍ വാഹനം ഹാജരാക്കി പരിശോധന നടത്തി നിയമ ലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി അധികൃതര്‍ സര്‍ട്ടിഫിക്കറ്റും നല്‍കി.

സംസ്ഥാന അതിര്‍ത്തി കടന്നയുടന്‍ ലേസര്‍ ലൈറ്റുകളും കളര്‍ ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ചു. ഇവയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട വൈക്കം ജോയിന്റ് ആര്‍.ടി.ഒ. പി.ജി. കിഷോര്‍ ഡാഡീസ് ടൂറിസ്റ്റ് ബസ് വഴിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചു.

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫിറ്റ്നെസ് റദ്ദാക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ശുപാര്‍ശയും നല്‍കി. പരിശോധനയില്‍ എ.എം.വി.ഐ.മാരായ പി.വി. വിവേകാനന്ദ്, എസ്.രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.

വിനോദയാത്ര; ഒരാഴ്ച മുമ്പേ അനുമതി തേടാം

വിദ്യാലയങ്ങളില്‍നിന്നു വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങള്‍ ഒരാഴ്ചയ്ക്കു മുമ്പേ പരിശോധനയ്ക്കു ഹാജരാക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. നിലവില്‍ യാത്ര പുറപ്പെടുന്നതിനു മുമ്പാണ് പരിശോധന നടത്തേണ്ടിയിരുന്നത്. ഇത് വാഹന ഉടമകള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇളവ് അനുവദിച്ചത്.

പരിശോധനാ റിപ്പോര്‍ട്ട് വാഹനത്തില്‍ സൂക്ഷിക്കണം. യാത്രാമധ്യേ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന ബസുകളില്‍ അനധികൃത ശബ്ദവെളിച്ച സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് പരിശോധന.

Content Highlights: Tourist bus use laser light after kerala border, mvd cancel tourist bus fitness


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented