ട്വിന്‍-പോഡ് അനലോഗ് യൂണിറ്റ് മാറ്റി ടിയാഗോയിലും ടിഗോറിലും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്ഥാനം പിടിക്കുന്നു. XZ+, XZA+ എന്നീ ഉയര്‍ന്ന വേരിയന്റുകളിലാണ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ടാറ്റ ഉള്‍പ്പെടുത്തുക. 

ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍, ടാക്കോ മീറ്റര്‍ എന്നിവയ്ക്ക് പുറമേ ഡിജിറ്റല്‍ ക്ലോക്ക്, ഡോര്‍ അജാര്‍ വാര്‍ണിങ്, കീ റിമൈന്‍ഡര്‍, ഇന്ധന ഇന്‍ഡികേറ്റര്‍ എന്നിവ പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ സ്ഥാനം പിടിക്കും. 

84 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 69 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.05 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ടിഗോര്‍, ടിയാഗോ വിപണിയിലുള്ളത്‌. രണ്ടിലും 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 

Content Highlights; top end tata tiago and tigor get a digital instrument cluster