കേരളത്തിലെ നിക്ഷേപത്തിന് തുടര്‍ചര്‍ച്ച നടത്തുമെന്ന് ടൊനിനോ ലംബോര്‍ഗിനി


മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു

കേരളത്തിലെത്തിയ പ്രമുഖ ഇറ്റാലിയൻ വ്യവസായി ടൊനിനോ ലംബോർഗിനിക്ക് വ്യവസായ മന്ത്രി പി. രാജീവ് ഉപഹാരം സമ്മാനിക്കുന്നു. വ്യവസായ വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ, ഏഞ്ചല ക്രൈഗർ, കൈനറ്റിക് ഗ്രീൻ മാനേജിങ് ഡയറക്ടർ സുലജ്ജ ഫിരോഡിയ മോട്‌വാനി, ടൈം വേൾഡ് ഗ്രൂപ്പിന്റെ മേധാവി ഉസ്മാൻ റഹ്മാൻ എന്നിവർ സമീപം

കൊച്ചി: അത്യാഡംബര കാര്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ സ്ഥാപകന്‍ ഫെറൂചിയോ ലംബോര്‍ഗിനിയുടെ മകന്‍ ടൊനിനോ ലംബോര്‍ഗിനി കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി വിശദമായ തുടര്‍ചര്‍ച്ചകള്‍ നടത്തും. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനെത്തി മടങ്ങുന്ന ടൊനിനോ ലംബോര്‍ഗിനിയെ വ്യവസായ മന്ത്രി പി. രാജീവ് ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി മാരിയറ്റ് ഹോട്ടലിലെത്തി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പുനല്‍കിയത്.

അത്യാഡംബര ഉത്പന്നങ്ങളുടെ നിര്‍മാണക്കമ്പനിയായ ഇറ്റലിയിലെ ടൊനിനോ ലംബോര്‍ഗിനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ടൊനിനോ ലംബോര്‍ഗിനിയും പങ്കാളി ഏഞ്ചല ക്രൈഗറും മലയാളി സുഹൃത്ത് ഉസ്മാന്‍ റഹ്മാനോടൊപ്പം കേരളത്തിലെത്തിയതും കേരളത്തില്‍ നിക്ഷേപിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചതും 'മാതൃഭൂമി'യാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ നേരിട്ടുകണ്ട് ചര്‍ച്ച നടത്താന്‍ മന്ത്രി സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതോടെ, വെള്ളിയാഴ്ച മടങ്ങാനിരുന്ന അദ്ദേഹം യാത്ര നീട്ടിവെയ്ക്കുകയായിരുന്നു.

വൈദ്യുതി കാറുകള്‍, വിമാനത്താവളത്തിലും ഷോപ്പിങ് മാളുകളിലും ഗോള്‍ഫ് കോഴ്‌സിലും മറ്റും ഉപയോഗിക്കുന്ന ഇലക്ട്രിക് ബഗ്ഗികള്‍ എന്നിവയുടെ നിര്‍മാണത്തിനായി കേരളത്തെ പരിഗണിച്ചേക്കും. ഈ രംഗത്ത് പുണെയിലെ കൈനറ്റിക് ഗ്രൂപ്പുമായി ലംബോര്‍ഗിനിക്ക് പങ്കാളിത്തമുണ്ട്.

അത്യാഡംബര പാര്‍പ്പിട സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവയാണ് പരിഗണിക്കുന്ന മറ്റു മേഖലകളെന്ന് ചര്‍ച്ചയ്ക്കു ശേഷം മന്ത്രി പി. രാജീവ് 'മാതൃഭൂമി'യോട് പറഞ്ഞു.

ആഡംബര വസ്തുക്കളുടെ വിപണിയിലേക്ക് കടക്കാന്‍ തയ്യാറുള്ള ശക്തരായ തദ്ദേശ ബ്രാന്‍ഡുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി ടൊനിനോ ലംബോര്‍ഗിനി മന്ത്രിയെ അറിയിച്ചു. നികുതി ഇളവുകള്‍ ലഭിച്ചാല്‍ ഉത്പന്നങ്ങളുടെ അസംബ്ലിങ് കേരളത്തിലേക്ക് ആക്കുന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം തനിക്ക് ഏറെ ഇഷ്ടമായെന്നും ആഡംബര ഉത്പന്നങ്ങള്‍ക്ക് അനുയോജ്യമായ നല്ല വിപണിയാണ് ഇവിടമെന്നും ടൊനിനോ ലംബോര്‍ഗിനി പറഞ്ഞു. ഇറ്റലിയില്‍ മടങ്ങിയെത്തിയ ശേഷം ഗ്രൂപ്പിലെ ഉന്നതസംഘവുമായി ചര്‍ച്ച നടത്തിയ ശേഷം മൂന്നു മാസത്തിനുള്ളില്‍ ടൊനിനോ ലംബോര്‍ഗിനിയും കൂട്ടരും കേരളത്തിലേക്ക് വീണ്ടുമെത്തും.

Content Highlights: Tonino Lamborghini to investment in Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented