പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി
ടോള്‍പ്ലാസയുടെ പരിസരത്തുപോലും വന്നിട്ടില്ലെങ്കിലും ഫാസ്ടാഗില്‍നിന്ന് തുക പോയെന്ന സന്ദേശം കണ്ട് ഞെട്ടിയിരിക്കുകയാണ് തൊട്ടിപ്പാള്‍ സ്വദേശി കുന്നമ്പത്ത് അച്ചുക്കുട്ടന്. കഴിഞ്ഞ 19-ന് വൈകീട്ട് 3.55-ന് ഇദ്ദേഹത്തിന്റെ കാര്‍ ടോള്‍പ്ലാസ കടന്നെന്നും 80 രൂപ അക്കൗണ്ടില്‍നിന്ന് കൈമാറ്റം ചെയ്യപ്പെട്ടു എന്നുമുള്ള സന്ദേശമാണ് മൊബൈലില്‍ ലഭിച്ചത്.
ഈ സമയം ഒറ്റപ്പാലം ചളവറയില്‍ കുബേരയാഗത്തില് പങ്കെടുക്കുകയായിരുന്ന അച്ചുക്കുട്ടന് ഉടന്‍ തന്നെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ കാര്‍ കിഴക്കുംപാട്ടുകരയിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴി പരാതി പരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് പ്രവര്‍ത്തനരഹിതമാണ്.
സംഭവത്തില്‍ രേഖാമൂലം പരാതി നല്കിയാല് നഷ്ടപ്പെട്ട തുക തിരികെ നല്‍കുമെന്ന് ടോള്‍പ്ലാസ അധികൃതര്‍ പറയുന്നു. ഇത്തരത്തില്‍ സാങ്കേതികപ്രശ്നങ്ങള്‍ ടോള്‍പ്ലാസയില്‍ പതിവാണ്. കഴിഞ്ഞ മാര്‍ച്ച് 19-നും സപ്തംബറിലും ഇത്തരത്തില്‍ പരാതിയുണ്ടായിരുന്നു.
മാധ്യമ പ്രവര്‍ത്തകനായ കൊട്ടേക്കാട് സ്വദേശി ഫ്രാങ്കോ ലൂയിസിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാറിനും വര്‍ക്ക്ഷോപ്പില്‍ ആയിരുന്ന പട്ടിക്കാട് സ്വദേശി സിബി എം. ബേബിയുടെ ലോറിക്കും അനധികൃതമായി ടോള്‍ ഈടാക്കിയത് മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു. കോടാലി സ്വദേശിയുടെ വണ്ടി ഒരു തവണ ടോള്‍പ്ലാസ കടന്നപ്പോള്‍ അഞ്ചുതവണ കടന്നതിന്റെ തുക ഈടാക്കിയതും പരാതിക്കിടയാക്കിയിരുന്നു.
Content Highlights: Toll Plaza, Error in fastag toll collection, Paliyekkara Toll Plaza, Toll collection
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..