ഒന്ന് നിര്‍ത്തുക, അല്‍പ്പം ശ്രദ്ധിക്കുക; ഇടറോഡില്‍ നിന്ന് മെയിന്‍ റോഡില്‍ കയറുമ്പോള്‍ അറിയാന്‍


പ്രധാന റോഡിലേക്ക് തിരിയുന്നതിന് മുമ്പ് വാഹനം നിര്‍ത്തി ഇരുവശത്തു നിന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മാത്രമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.

കഴിഞ്ഞ ദിവസം രാമൻചിറ-പെരുന്തുരിത്തി-പട്ടിത്താനം ബൈപ്പാസിൽ കഴിഞ്ഞ ദിവസം നടന്ന അപകടം | Photo: Social Media

ടറോഡുകളില്‍ നിന്ന് പ്രധാന റോഡിലേക്ക് വാഹനവുമായി കയറുമ്പോള്‍ രണ്ട് വശങ്ങളില്‍ നിന്നും വാഹനം വരുന്നില്ലെന്ന് ഉറപ്പിക്കണമെന്നത് ഡ്രൈവിങ്ങിലെ അടിസ്ഥാന പാഠങ്ങളിലൊന്നാണ്. എന്നാല്‍, ഞാന്‍ വണ്ടിയോടിക്കുന്ന വഴിയാണ് പ്രധാന പാതയെന്നാണ് ചിലരുടെയെങ്കിലും ചിന്ത. അതുകൊണ്ടുതന്നെ ഇടംവലം നോക്കാതെ റോഡിലേക്ക് വാഹനവുമായി ഇറങ്ങുന്നത് നിത്യസംഭവമാണ്. പലപ്പോഴും അപകടം നടക്കാത്തത് പ്രധാന റോഡില്‍ വരുന്ന ഡ്രൈവറിന്റെ ശ്രമത്തെ തുടര്‍ന്നായിരിക്കും.

ഇത്തരം അപകടം പതിവായതോടെ ഇക്കര്യത്തില്‍ പാലിക്കേണ്ട നിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് കേരള പോലീസ്. മെയിന്‍ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്ന് ഓര്‍ക്കാതെ ഇടറോഡുകളില്‍ നിന്നും അശ്രദ്ധമായ പ്രധാന റോഡിലേക്ക് വാഹനമോടിച്ച് കയറി അപകടങ്ങള്‍ വരുത്തുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരത്തില്‍ അലക്ഷ്യമായി വാഹനങ്ങള്‍ റോഡിലേക്ക് കയറുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള ഇരുചക്ര വാഹനങ്ങള്‍ തന്നെയാണ്. കാറുകളും ഓട്ടോയും ഇക്കാര്യത്തില്‍ പിന്നിലല്ല.പ്രധാന റോഡില്‍ വാഹനങ്ങള്‍ കുറവായിരിക്കും എന്ന ധാരണയിലും ഒന്ന് ബ്രേക്ക് ചെയ്ത് ഇരുവശങ്ങളിലേക്ക് നോക്കാനുള്ള മടിയും മൂലമാണ് പലപ്പോഴും അശ്രദ്ധമായി വാഹനമോടിച്ച് പ്രധാന റോഡിലേക്ക് കയറുന്നത്. എന്നാല്‍, അപ്രതീക്ഷിതമായ ഇടറോഡില്‍ നിന്നും മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വാഹനത്തെ പ്രതിരോധിക്കാന്‍ പ്രധാന റോഡില്‍ വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരം അപകടങ്ങള്‍ നിത്യസംഭവമാകുന്നത്.

ഇടറോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

  • പ്രധാന റോഡിലേക്ക് തിരിയുന്നതിന് മുമ്പ് വാഹനം നിര്‍ത്തി ഇരുവശത്തു നിന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മാത്രമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.
  • പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.
  • പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലില്‍ ആയിരിക്കില്ല. അതുകൊണ്ട് വാഹനം കടന്നു പോയതിന് ശേഷം മാത്രം പ്രവേശിക്കാന്‍ ശ്രമിക്കുക.
  • ഇടറോഡില്‍ നിന്ന് പെട്ടെന്ന് മുന്നിലെത്തുന്ന വാഹനം കണ്ട് പ്രധാന റോഡില്‍ വരുന്ന ഡ്രൈവറിന് പ്രതികരിക്കാനുള്ള സമയം കിട്ടില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാല്‍ മാത്രമേ തിരിയാവൂ.
  • നാലു വരിപാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാന്‍.
  • റൗണ്ട് എബൗട്ടുകളില്‍ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുന്‍ഗണന, കൂടാതെ മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം ഹനിക്കാന്‍ പാടില്ല.
ഒരു നല്ല ഡ്രൈവറുടെ ലക്ഷണമാണ് ക്ഷമയും ഏകാഗ്രതയും.

Content Highlights: To know when entering the main road from the small roads, safe driving, driving tips


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented