പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന രണ്ടുപേരും ഹെല്‍മറ്റ് ധരിക്കണമെന്ന പോലെ തന്നെ പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ള നിയമമാണ് നാല് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് ധരിക്കണമെന്നത്. മോട്ടോര്‍ വാഹന നിയമത്തില്‍ 2019-ലെ ഭേദഗതിയിലാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഇപ്പോഴും കുട്ടികള്‍ക്ക് ഹെല്‍മറ്റ് വയ്ക്കാതെ അവരുമായി യാത്ര ചെയ്യുന്നത് നിരത്തുകളില്‍ നിത്യകാഴ്ചയാണ്. എന്നാല്‍, ഇക്കാര്യം കൂടുതല്‍ ജാഗ്രതോടെ കാണണമെന്നാണ് പേലീസ് നിര്‍ദേശിക്കുന്നത്.
കുട്ടികള്‍ക്ക് ഹെല്‍മറ്റ് വാങ്ങിക്കുന്നതില്‍ കാണിക്കുന്ന വിമുഖത അവരുടെ വിലപ്പെട്ട ജീവന്‍ പണയം വയ്ക്കുന്നതിന് തൂല്യമാണെന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്. കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന, തലയ്ക്ക് ഇണങ്ങുന്ന ഹെല്‍മറ്റ് നിര്‍ബന്ധമായും വാങ്ങിക്കുകയും ചെറിയ പ്രായത്തില്‍ തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ഹെല്‍മറ്റ് ഉപയോഗിക്കുന്ന കുട്ടികളെ പരിശീലിപ്പിക്കുകയും സ്വഭാവത്തിന്റെ ഭാഗമാറ്റി മാറ്റാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നുമാണ് പോലീസ് പറയുന്നത്.
കാറിലാണെങ്കില്‍ 14 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ സീറ്റ് ബെല്‍റ്റും അതിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ശരീര വലിപ്പമനുസരിച്ച് സീറ്റ് ബെല്‍റ്റോ അല്ലെങ്കില്‍ ചൈല്‍ഡ് റീസ്‌ട്രെയിന്റ് സിസ്റ്റമൊ ഉപയോഗിക്കുന്നത് സുരക്ഷ ഉറപ്പാക്കും. കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തി കാറോടിക്കുന്ന പ്രവണത അപകടം നിറഞ്ഞതാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. കഴിവതും കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നതാണ് ഉത്തമം. മടിയില്‍ ഇരുത്തിയുള്ള യാത്രയും ഒഴിവാക്കേണ്ടതാണ്.
കുട്ടികള്‍ ഉള്ളപ്പോള്‍ ചൈല്‍ഡ് ലോക്ക് നിര്‍ബന്ധമായും ഉപയോഗിക്കണം. ഡോര്‍ തുറക്കുന്നതിന് ഡച്ച് റീച്ച് രീതി (വലത് കൈ കൊണ്ട് ഇടത് ഡോര്‍ തുറക്കുന്ന രീതി) പരിശീലിപ്പിക്കുന്നതും ഉചിതമാണ്. വാഹനം നിര്‍ത്തിയിടുമ്പോള്‍ എന്‍ജിന്‍ ഓഫ് ആക്കുന്നതും ഹാന്റ് ബ്രേക്ക് ഇടുന്നതും ശീലമാക്കുക. ഇതുവഴി കുട്ടികള്‍ അറിയാതെ ആക്‌സിലറേറ്റര്‍ തിരിച്ചും ഗിയര്‍ മാറിയും ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാം. 18 വയസില്‍ താഴെ പ്രായമുള്ള കൂട്ടികളെ കൊണ്ട് വാഹനം ഓടിപ്പിക്കാനും പാടില്ല.
നിലവില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്ന നിയമലംഘനങ്ങളിലൊന്ന് കുട്ടികള്‍ വാഹനമോടിക്കുന്നതാണ്. 2019-ല്‍ പുതുതായി വകുപ്പ് കൂട്ടിച്ചേര്‍ക്കുക വഴി ജുവനൈല്‍ ആയ കുട്ടികള്‍ വാഹനം ഓടിക്കുന്നത് ഇപ്പോള്‍ 35,000 രൂപയും പിഴയും രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും കിട്ടാവുന്ന കുറ്റമായി മാറിയിട്ടുണ്ട്. ഇതിനൊപ്പം വാഹനത്തിന്റെ രജിസ്‌ട്രേഷനും രക്ഷിതാവിന്റെ ലൈസന്‍സും റദ്ദാക്കാം. ആ കുട്ടിക്ക് 25 വയസ് ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കൂ.
Content Highlights: To ensure road safety use helmet while using two wheeler and wear seat belt traveling in car
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..