ഓടുന്ന കാറിന്റെ വാതിലില്‍ ഇരുന്ന് വെള്ളമടി, വൈറലായി വീഡിയോ; ഒടുവില്‍ പണിപാളി


ഡിസംബര്‍ രണ്ടിന് രാവിലെ 1.25-ന് മുംബൈയിലെ എക്‌സ്പ്രസ് വേയിലൂടെയായിരുന്നു യുവാക്കളുടെ അഭ്യാസം.

യുവാക്കൾ കാറിന്റെ വിൻഡോയിൽ ഇരുന്ന് മദ്യപിക്കുന്നു | Photo: Social Media

ന്ത്യയിലെ ഗതാഗത നിയമത്തിന്റെ ഗുരുതര ലംഘനമാണ് മദ്യപിച്ച് വാഹനമോടിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. എന്നാല്‍, നിയമം കാറ്റില്‍ പറത്തി ഓടുന്ന കാറിന്റെ വിന്‍ഡോയില്‍ ഇരുന്ന് മദ്യപിക്കുന്ന രണ്ട് യുവാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

മുംബൈയിലാണ്‌ സംഭവം ഈ സംഭവം നടന്നത്. ഡിസംബര്‍ രണ്ടിന് രാവിലെ 1.25-ന് മുംബൈയിലെ എക്‌സ്പ്രസ് വേയിലൂടെയായിരുന്നു യുവാക്കളുടെ അഭ്യാസം. എയര്‍പോര്‍ട്ട് സമീപത്തെ റോഡിലൂടെ പോകുന്ന കാറിന്റെ പിന്നിലെ ഡോറിന്റെ വിന്‍ഡോയില്‍ ഇരുന്നായിരുന്നു ഇവരുടെ മദ്യപാനം. പിന്നിലുണ്ടായിരുന്ന കാറിലുള്ള വ്യക്തിയാണ് വീഡിയോ എടുത്തത്.

വാഹനത്തിന്റെ നമ്പറും സംഭവം നടന്ന സമയവും ഉള്‍പ്പെടെ ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ വൈറലായതോടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ച് വാഹനത്തിലുണ്ടായിരുന്ന യുവാക്കള്‍ക്കെതിരേ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

മുംബൈയിലെ താക്കൂര്‍ കോംപ്ലക്‌സില്‍ താമസിക്കുന്ന യുവാക്കളാണ് ഈ അതിസാഹസത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് മുംബൈ പോലീസ് ഈ യുവാക്കള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നാണ് സൂചന.

Content Highlights: Three Youngsters Held For Dangerous Driving And Drunk And Drive

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented