സി.ഐ.എസ്.എഫിന്റെ ക്യു.ആർ.ടി. കമാൻഡോകൾക്ക് റോന്തുചുറ്റുന്നതിനുള്ള കവചിത വാഹനം വിമാനത്താവളത്തിലെത്തിയപ്പോൾ
തിരുവനന്തപുരം: വിമാനത്താവളത്തിലെ സുരക്ഷാസേനയായ സി.ഐ.എസ്.എഫിന് വെടിയുണ്ടകളെയും മറ്റ് സ്‌ഫോടക വസ്തുക്കളെയും പ്രതിരോധിക്കുന്ന അത്യാധുനിക വാഹനം കൈമാറി. സേനയുടെ ക്യു.ആര്‍.ടി. വിഭാഗത്തിനാണ് ബുള്ളറ്റ് പ്രതിരോധ കവചമുള്ള വാഹനം നല്‍കിയത്.
വിമാനത്താവളത്തിലെ റണ്‍വേ, വിമാന പാര്‍ക്കിങ് മേഖലകളില്‍ ഈ വാഹനം റോന്തുചുറ്റും. കേരളത്തില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് ആദ്യമായി സേനയ്ക്ക് കവചിത വാഹനം നല്‍കിയത്.
60 ലക്ഷം രൂപ ചെലവിട്ട് അദാനി ഗ്രൂപ്പാണ് സി.ഐ.എസ്.എഫിന് ഇത് വാങ്ങിനല്‍കിയത്. ഡ്രൈവറടക്കം ആറുസൈനികര്‍ക്ക് കയറാനാകും. സി.ഐ.എസ്.എഫ്. കമാന്‍ഡന്റിന് വാഹനം കൈമാറി.
Content Highlights: thiruvananthapuram airport CISF gets New Armored vehicle, Mahindra high security vehicle
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..