അടുത്ത സാമ്പത്തികവര്‍ഷം കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെയും തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധനവരുത്താന്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്.ഡി.എ.ഐ.) നിര്‍ദേശം. വൈദ്യുതവാഹനങ്ങളുടെ പ്രീമിയത്തില്‍ 15 ശതമാനം കുറവുവരുത്തും. ഓട്ടോറിക്ഷകളുടെ നിരക്കുയര്‍ത്തിയിട്ടില്ല.
പ്രീമിയത്തിന്റെ കരടുനിര്‍ദേശമാണ് പുറപ്പെടുവിച്ചത്. ജനങ്ങള്‍ക്ക് മാര്‍ച്ച് 20 വരെ janita@irda.gov.in എന്ന വെബ്സൈറ്റില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. ഇതൂകൂടി പരിഗണിച്ച് ഈ മാസം അവസാനത്തോടെ അന്തിമനിരക്ക് പ്രഖ്യാപിക്കും. ഓരോ വിഭാഗത്തിലെയും വാഹനങ്ങളുണ്ടാക്കിയ അപകടങ്ങളും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടിവന്ന നഷ്ടപരിഹാരവും പരിഗണിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. ഇതിനായി 2011-12 മുതല്‍ 2018-19 വരെയുള്ള ക്ലെയിമുകളാണ് പരിഗണിച്ചത്.
പുതിയ സ്വകാര്യകാറുകള്‍ക്ക് മൂന്നുവര്‍ഷത്തേക്കും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്കുമുള്ള തേര്‍ഡ് പാര്‍ട്ടി പ്രീമിയം മുന്‍കൂര്‍ അടയ്ക്കണം. നിലവിലുള്ളത് പുതുക്കുമ്പോള്‍ ഓരോ വര്‍ഷത്തേക്കുള്ള തുക അടച്ചാല്‍ മതിയാകും. 1500 സി.സി.യില്‍ കൂടുതല്‍ ശേഷിയുള്ള സ്വകാര്യ കാറുകളുടെ പ്രീമിയം വര്‍ധിപ്പിച്ചിട്ടില്ല. മറ്റുവിഭാഗങ്ങളില്‍ അഞ്ചു ശതമാനത്തോളമാണ് വര്‍ധന.
പ്രൈവറ്റ് കാര്‍ (പുതുക്കുമ്പോള്‍)
വാഹനം - നിലവില്‍ - പുതിയത്
- 1000 സി.സി. വരെ 2072 - 2162
- 1001-1500 സി.സി. 3221 - 3383
- 1500 സി.സി.+ 7890 - 7890
പുതിയ സ്വകാര്യ കാര്‍ (മൂന്നുവര്‍ഷത്തേക്ക് ഒറ്റത്തവണ)
- 1000 സി.സി. വരെ 5286 - 6079
- 1001-1500 സി.സി. 9534 - 10,149
- 1500 സി.സി.+ 24,305 - 24,305
ഇരുചക്രവാഹനം (പുതുക്കുമ്പോള്‍)
- 75 സി.സി. വരെ 482 - 506
- 76-150 സി.സി. 752 - 769
- 151-350 സി.സി. 1193 - 1301
- 350 സി.സി.+ 2323 - 2571
പുതിയ ഇരുചക്രവാഹനം (അഞ്ചുവര്‍ഷത്തേക്ക്)
- 75 സി.സി. വരെ 1045 - 1223
- 76-1550 സി.സി. 3285 - 3845
- 151-350 സി.സി. 5453 - 6505
- 350-ല്‍ കൂടുതല്‍ 13,034 - 13,034
ടാക്സി കാറുകള്‍
- 1000 സി.സി. വരെ 5796 - 6370
- 1001-1500 സി.സി. 7584 - 8375
- 1500 സി.സി.+ 10,051 - 11,099
സ്കൂള്‍ ബസ് 13,874 - 14,338
മറ്റുബസ്സുകള്‍ 14,494 - 14,978
(18 ശതമാനം ജി.എസ്.ടി.യും ഒരു ശതമാനം പ്രളയസെസും അധികം)
content highlights; Third Party Vehicle Insurance Premium Rates Increase