തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്‍ പിന്‍സീറ്റ് യാത്രികര്‍ക്ക് പരിരക്ഷയുണ്ടോ? കേസ് ഭരണഘടനാബഞ്ചിന്‌


ഷൈന്‍ മോഹന്‍

പിന്‍സീറ്റ് യാത്രികനുകൂടി പരിരക്ഷ ലഭിക്കണമെങ്കില്‍ അതിനുള്ള അധികപ്രീമിയം വാഹനയുടമ അടയ്ക്കണമായിരുന്നുവെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചത്.

പ്രതീകാത്മക ചിത്രം

മോട്ടോര്‍സൈക്കിളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് അപകടം സംഭവിച്ചാല്‍ മൂന്നാംകക്ഷി പരിരക്ഷ നല്‍കേണ്ടതുണ്ടോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. കേരളത്തില്‍നിന്നുള്ള കേസിലെ നിയമപരമായ ചോദ്യമാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ച് അഞ്ചംഗ ബെഞ്ചിന് വിട്ടത്.

പിന്‍സീറ്റ് യാത്രികനുകൂടി പരിരക്ഷ ലഭിക്കണമെങ്കില്‍ അതിനുള്ള അധികപ്രീമിയം വാഹനയുടമ അടയ്ക്കണമായിരുന്നുവെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചത്. തേഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമാണ് വാഹനയുടമയ്ക്കുള്ളതെങ്കില്‍ മൂന്നാംകക്ഷിയായി പിന്‍സീറ്റ് യാത്രികനെ കാണാനോ നഷ്ടപരിഹാരം നല്‍കാനോ സാധിക്കില്ലെന്നും ന്യൂഇന്ത്യാ അഷ്വറന്‍സ് കമ്പനി വാദിച്ചു. പിന്‍സീറ്റ് യാത്രക്കാരന് മരണമോ പരിക്കോ സംഭവിച്ചാല്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടാവില്ല.

ഇന്‍ഷുറന്‍സ് എടുത്ത വാഹനയുടമയല്ലാത്ത മറ്റെല്ലാവരെയും മൂന്നാംകക്ഷിയായി പരിഗണിക്കേണ്ടതുണ്ടോ എന്ന വിഷയമാണ് ഭരണഘടനാബെഞ്ചിന് വിട്ടത്. മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സില്‍ വാഹനയുടമ ഒന്നാംകക്ഷിയും ഇന്‍ഷുറന്‍സ് കമ്പനി രണ്ടാംകക്ഷിയുമാണ്. ഇവര്‍ രണ്ടുപേരുമല്ലാത്ത ബാക്കിയെല്ലാവരെയും മൂന്നാംകക്ഷിയായി കണ്ട് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെ പരിരക്ഷ നല്‍കാമോയെന്ന വിശാലമായ നിയമപ്രശ്‌നമാണ് ഭരണഘടനാ ബെഞ്ച് പരിശോധിക്കുക.

2001 ഒക്ടോബര്‍ മൂന്നിന് കേരളത്തിലുണ്ടായ അപകടത്തില്‍ മോട്ടോര്‍സൈക്കിളിന്റെ പിന്‍സീറ്റിലിരുന്ന 23-കാരന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതിയിലെത്തിയത്. സിവില്‍സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എം.ബി.എ. വിദ്യാര്‍ഥിയായ യുവാവിന് ഒരു കമ്പനിയില്‍നിന്ന് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ പദവിയിലേക്ക് നിയമന ഉത്തരവ് ലഭിച്ചിരുന്നുവെന്ന് വീട്ടുകാര്‍ അറിയിച്ചിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് വാഹനയുടമ 33.60 ലക്ഷം രൂപ എട്ടുശതമാനം പലിശസഹിതം നല്‍കണമെന്നായിരുന്നു മോട്ടോര്‍ വാഹനാപകട ട്രിബ്യൂണലിന്റെ ഉത്തരവ്.

ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്നും ട്രിബ്യൂണല്‍ വിധിച്ചു. എന്നാല്‍, ഇതിന്റെപേരില്‍ വാഹനയുടമയുടെ പരാതി പരിഗണിച്ച ഹൈക്കോടതി, ട്രിബ്യൂണല്‍ ഉത്തരവില്‍ ഭേദഗതി വരുത്തി. നഷ്ടപരിഹാരം ആദ്യം നല്‍കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനിതന്നെയാണെന്നും അവര്‍ക്കത് വാഹനയുടമയില്‍നിന്ന് പിന്നീട് ഈടാക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നഷ്ടപരിഹാരത്തുകയ്ക്കുള്ള പലിശ എട്ടില്‍നിന്ന് 12 ശതമാനമായി ഹൈക്കോടതി ഉയര്‍ത്തുകയും ചെയ്തു. ഇതിനെതിരേ വാഹനയുടമ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.

Content Highlights: Third party insurance coverage for pillion seat passenger in two wheeler, Supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented