കോവിഡ് വ്യാപനം പരിഗണിച്ച് വാഹനരേഖകള്‍ പുതുക്കുന്നതിനുള്ള സാവകാശം ജൂണ്‍ വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. 2020 ഫെബ്രുവരിക്ക് ശേഷം കാലാവധി തീര്‍ന്ന രേഖകളും ഡ്രൈവിങ് ലൈസന്‍സും 2021 ജൂണ്‍ 30-നുള്ളില്‍ പിഴകൂടാതെ പുതുക്കാം. 

വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, പെര്‍മിറ്റ് പുതുക്കല്‍ എന്നിവയ്ക്കും ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ക്കും ഇളവ് ലഭിക്കും. ലോക്ഡൗണിന് ശേഷം ഇതുവരെ ആറുതവണ കാലാവധി നീട്ടിയിട്ടുണ്ട്.

സ്വകാര്യവാഹനങ്ങളുടെ റോഡ് നികുതി അടയ്ക്കുന്നതില്‍ ഇളവില്ല. ഓണ്‍ലൈനായി പിഴ അടയ്ക്കാനുള്ള സൗകര്യമുള്ളതുകൊണ്ടാണ് ഇളവ് നല്‍കാത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം സ്വകാര്യബസുകള്‍ക്ക് സാവകാശം നല്‍കിയിട്ടുണ്ട്. ത്രൈമാസനികുതികള്‍ തവണകളായി അടയ്ക്കാം.

Content Highlights: The validity of the vehicle documents has been extended to June