മിനി വാനിന്റെ യഥാര്‍ഥ ടാക്‌സ് 13,950, സൈറ്റിൽ 3720; കേരളത്തിന് പണി കൊടുത്ത് വാഹൻ


ബി. അജിത്ത് രാജ്

നികുതി കുറവെന്ന് മാത്രമല്ല, പിഴ കണക്കാക്കുന്നുമില്ല. എത്രകാലമായി പിഴവ് തുടരുന്നുണ്ടെന്ന് കണ്ടെത്തിയാല്‍മാത്രമേ നികുതിനഷ്ടം വ്യക്തമാകുകയുള്ളൂ.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വാഹനങ്ങളുടെ നികുതി കണക്കാക്കുന്നതില്‍ 'വാഹന്‍' സോഫ്റ്റ്വേറിലുണ്ടായ പിഴവുകാരണം സംസ്ഥാന സര്‍ക്കാരിന് വന്‍നഷ്ടം. ടൂറിസ്റ്റ് ബസുകള്‍, വാനുകള്‍ തുടങ്ങി വന്‍തുക നികുതി അടയ്‌ക്കേണ്ട കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളുടെ വാര്‍ഷിക, ത്രൈമാസ നികുതി കണക്കാക്കുന്നതിലാണ് പിഴവുണ്ടായത്.

ഇത്തരം വാഹനങ്ങള്‍ക്ക് മൂന്നുമാസത്തെ തവണകളായോ, ഒരുവര്‍ഷത്തേക്കോ നികുതി അടയ്ക്കാം. ഇതില്‍ വാര്‍ഷികനികുതി കണക്കാക്കുന്നതിലാണ് പിഴവുസംഭവിച്ചത്. നികുതിയും പിഴയുംചേര്‍ത്ത് ത്രൈമാസവ്യവസ്ഥയില്‍ ഒരുവര്‍ഷത്തേക്ക് 13,950 രൂപ നികുതി അടയ്‌ക്കേണ്ട മിനി വാനിന് വാര്‍ഷികരീതിയില്‍ 3720 രൂപ അടയ്ക്കാനാണ് സോഫ്റ്റ്വേര്‍ നിര്‍ദേശിക്കുന്നത്.

നികുതി കുറവെന്ന് മാത്രമല്ല, പിഴ കണക്കാക്കുന്നുമില്ല. എത്രകാലമായി പിഴവ് തുടരുന്നുണ്ടെന്ന് കണ്ടെത്തിയാല്‍മാത്രമേ നികുതിനഷ്ടം വ്യക്തമാകുകയുള്ളൂ. നികുതി ലഭിക്കുന്നത് സംസ്ഥാനത്തിനാണെങ്കിലും സോഫ്റ്റ്വേര്‍ കേന്ദ്രസര്‍ക്കാരിന്റേതാണ്. സംസ്ഥാനത്തെ നികുതിവ്യവസ്ഥകള്‍ സോഫ്റ്റ്വേറില്‍ ഉള്‍ക്കൊള്ളിക്കുന്നതിലാണ് പിഴവുസംഭവിച്ചത്.

കുറഞ്ഞ നികുതി ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. ഇത് നിര്‍ത്തിവെക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ നികുതിയടച്ച വാഹനങ്ങള്‍ വീണ്ടും നികുതി അടയ്ക്കാനെത്തുമ്പോള്‍ കുടിശ്ശിക ഈടാക്കാം. സര്‍ക്കാരിന്റെ പിഴവായതിനാല്‍ വൈകി അടയ്ക്കുന്ന തുകയ്ക്ക് പിഴ ഈടാക്കാനാകില്ല.

Content Highlights: The state government suffered huge loss due to an error in vahan software in calculating the tax

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


p c george

1 min

പി.സി ജോര്‍ജിനെ വിടാതെ പരാതിക്കാരി; 'കൂടുതല്‍ തെളിവുണ്ട്, ഹൈക്കോടതിയെ സമീപിക്കും'

Jul 3, 2022

Most Commented