നമ്പര്‍ പ്ലേറ്റില്‍ കാന്തം, പരിശോധനയില്‍ രക്ഷപ്പെടാന്‍ അടവ്‌; ഒടുവില്‍ പൂട്ടിട്ട് എം.വി.ഡി.


വാഹനത്തിന്റെ പിന്നിലെ നമ്പര്‍ പ്ലേറ്റിലാണ് കൃത്രിമം കണ്ടെത്തിയത്. പ്ലേറ്റിന് മുന്നിലും പിന്നിലും നാല് കാന്തങ്ങള്‍ ഘടിപ്പിച്ചനിലയിലായിരുന്നു.

കൃത്രിമംചെയ്തുവെച്ച നമ്പർപ്ലേറ്റ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.

തിരുവല്ല: വാഹന പരിശോധകരെ വെട്ടിക്കാന്‍ കാന്തംവെച്ച് കറക്കാവുന്ന നമ്പര്‍ പ്ലേറ്റുമായി പുതുതലമുറ ബൈക്കില്‍ പാഞ്ഞയാള്‍ പിടിയില്‍. ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ഇടിഞ്ഞില്ലത്തുവെച്ച് 'ന്യൂജെന്‍' ബൈക്കുയാത്രികനെ പിടിച്ചത്. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശി അരുണിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്.

വാഹനത്തിന്റെ പിന്നിലെ നമ്പര്‍ പ്ലേറ്റിലാണ് കൃത്രിമം കണ്ടെത്തിയത്. പ്ലേറ്റിന് മുന്നിലും പിന്നിലും നാല് കാന്തങ്ങള്‍ ഘടിപ്പിച്ചനിലയിലായിരുന്നു. തൂക്കിയിട്ടനിലയിലാണ് ഈ നമ്പര്‍പ്ലേറ്റ്. ആവശ്യംവരുമ്പോള്‍ തട്ടിയാല്‍ പ്ലേറ്റ് മുകളിലോ താഴെയോയുള്ള ഇരുമ്പുഭാഗങ്ങളില്‍ ഒട്ടിപ്പിടിക്കും. പിന്നില്‍നിന്ന് നോക്കിയാല്‍ നമ്പര്‍ കാണാന്‍ കഴിയാതാകും.പരിശോധകരെ വെട്ടിച്ച് പായുമ്പോള്‍ പിന്നിലെ നമ്പര്‍ രേഖപ്പെടുത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് എളുപ്പം. ഇതുതടയുന്നതിനാണ് കൃത്രിമം കാട്ടിയത്. നമ്പര്‍ പ്ലേറ്റില്‍ ഇത്തരത്തിലൊന്ന് പത്തനംതിട്ട ജില്ലയില്‍ പിടികൂടുന്നത് ആദ്യമായാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനമോടിച്ചിരുന്നയാളുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: The number plate was hidden with a magnet, MVD Kerala, Vehicle checking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented