ന്ധ്രപ്രദേശിന്റെ പോലീസ് വാഹന വ്യൂഹത്തില്‍ ഇനി മഹീന്ദ്രയുടെ എസ്‌യുവി മോഡലായ ടിയുവി-300. പോലീസ് സേനയിലേക്ക് എത്തിയ 242 ടിയുവി 300 ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഫ്ലാഗ് ഓഫ് ചെയ്തു. 

പ്രധാനമായും പട്രോളിങ് ഡ്യൂട്ടിക്കായാണ് ടിയുവി 300 നല്‍കിയിരിക്കുന്നത്. പോലീസ് ബീക്കണ്‍ ലൈറ്റുകളും ആന്ധ്രപ്രദേശ് പോലീസ് ലോഗോയും പതിച്ചാണ് 242 വാഹനങ്ങളും നിരത്തിലെത്തിച്ച് നല്‍കിയത്. 

ആന്ധ്രാപ്രദേശിന് പുറമെ, കേരളം, മുംബൈ, രാജസ്ഥാന്‍, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലും മഹീന്ദ്രയുടെ ടിയുവി 300 പോലീസ് വാഹനമായി ഉപയോഗിക്കുന്നുണ്ട്. വാഹനത്തിന്റെ മികച്ച പ്രകടനവും ഇതിനുള്ളിലെ സ്‌പേസുമാണ് പോലീസ് സേനയിലേക്ക് ഈ വാഹനം തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് വിലയിരുത്തലുകള്‍.

മഹീന്ദ്ര വികസിപ്പിച്ചെടുത്ത എംഹോക് എന്‍ജിനാണ് ടിയുവി 300-ന് കരുത്ത് പകരുന്നത്. 1493 സിസി ഓയില്‍ ബര്‍ണര്‍ എന്‍ജിന്‍ 100 എച്ച്പി പവറും 240 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്ന ഈ വാഹനം ഓഫ് റോഡുകള്‍ക്കും ഇണങ്ങുന്നതാണ്.

Content Highlights: The Mahindra TUV 300 Is Now a Part of the Andhra Pradesh Police Force