വാഹന ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ സ്‌പോട്ടില്‍ അടപ്പിക്കും, പണം ഫാസ്ടാഗില്‍ നിന്ന് പിടിക്കും


1 min read
Read later
Print
Share

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം രാജ്യവ്യാപകമായി വര്‍ധിച്ചുവരുന്നതായാണ് കണക്ക്.

പ്രതീകാത്മക ചിത്രം | Photo: Canva Photos

ന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടികൂടിയാല്‍ അവിടെവെച്ചുതന്നെ പ്രീമിയം അടപ്പിക്കാനുള്ള (സ്‌പോട്ട് ഇന്‍ഷുറന്‍സ്) പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വാഹന ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടില്‍നിന്ന് നേരിട്ട് പണം പിടിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം അടപ്പിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം രാജ്യവ്യാപകമായി വര്‍ധിച്ചുവരുന്നതായാണ് കണക്ക്. ട്രാഫിക് പോലീസോ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരോ ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ അപ്പോള്‍തന്നെ ഇന്‍ഷുറന്‍സ് എടുപ്പിക്കാനാണ് ആലോചന.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വാഹന്‍ ആപ്പ് വഴി വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സ്ഥിതി അപ്പപ്പോള്‍ പരിശോധിക്കാനാകും. ടോള്‍ബൂത്തുകളില്‍ പണമടയ്ക്കാനുള്ള ഫാസ്ടാഗുകള്‍ ഘടിപ്പിച്ച വാഹനങ്ങളില്‍, ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടില്‍നിന്ന് പണമീടാക്കി ഇന്‍ഷുറന്‍സ് പുതുക്കാം.

ലൈഫ് ഇതര ഇന്‍ഷുറന്‍സ് കമ്പനികളുടെ സംഘടനയായ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ യോഗത്തില്‍ ഇത്തരം സ്‌പോട്ട് ഇന്‍ഷുറന്‍സിനെക്കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നറിയുന്നു.

Content Highlights: The government is planning to implement a scheme to pay spot insurance premium

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
truck

1 min

ചരക്ക് വാഹനങ്ങളിലെ മഞ്ഞ മായും; കളര്‍കോഡ് ഒഴിവാക്കി, ഓറഞ്ച് ഒഴികെ ഏത് നിറവുമാകാം

Jun 3, 2023


Government Vehicle

1 min

കാലപ്പഴക്കം; കട്ടപ്പുറത്തായത് നൂറുകണക്കിന് സര്‍ക്കാര്‍ വാഹനങ്ങള്‍, പണിയില്ലാതെ ഡ്രൈവര്‍മാര്‍

Jun 3, 2023


School Bus

2 min

സ്‌കൂള്‍ ബസ് എവിടെയെത്തി? സ്‌കൂള്‍ വിട്ട് കുട്ടികള്‍ പോന്നോ? അറിയാനുള്ള ആപ്പുമായി എം.വി.ഡി.

May 29, 2023

Most Commented