കാര്‍ വിറ്റിട്ട് മൂന്ന് വര്‍ഷം, രേഖകളില്‍ ഇപ്പോഴും പഴയ ഉടമ; സ്ഥാപനത്തിനെതിരേ പരാതി


പ്രതീകാത്മക ചിത്രം | Photo: Canva

കോഴിക്കോട്: രണ്ടര വര്‍ഷമായിട്ടും വിറ്റ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടാത്തതിനാല്‍ പഴയ ഉടമ വില്‍പ്പന സ്ഥാപനത്തിനെതിരേ പോലീസിലും മോട്ടോര്‍ വാഹന വകുപ്പിലും പരാതി നല്‍കി. പന്തീരാങ്കാവിലെ മറീന മോട്ടോഴ്സ് ഷോറൂമിനെതിരേയാണ് വയനാട് സ്വദേശി മണിയങ്കോട് ശ്രീപാദത്തില്‍ വി.കെ. സജീവന്‍ പരാതി നല്‍കിയത്.

2019 നവംബര്‍ 11-ന് പഴയ കാര്‍ എക്‌സ്ചേഞ്ച്ചെയ്ത് പുതിയ കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിലാണ് രേഖകള്‍ ഉടമയുടെ പേരില്‍നിന്ന് മാറ്റാതിരുന്നത്. യഥാര്‍ഥ ആര്‍.സി. ബുക്കും സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡും ഓണ്‍ലൈനായി അപ്പ്ലോഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ആര്‍.ടി.ഒ. ഓഫീസില്‍നിന്ന് നോട്ടീസ് വന്നപ്പോഴാണ് വിറ്റ വാഹനത്തിന്റെ രേഖകള്‍ മാറ്റിയിട്ടില്ലെന്ന് വ്യക്തമായത്.

പല തവണ സ്ഥാപനത്തിന്റെ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴും വ്യക്തമായ മറുപടി നല്‍കാത്തതിനാലാണ് പരാതി നല്‍കിയത്.

Content Highlights: The documents of vehicle sold have not been changed ; Complaint against car dealership


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented