സര്‍വീസിനിടെ ഡീസല്‍ തീര്‍ന്നു, റോഡാകെ കുരുങ്ങി; പ്രൈവറ്റ് ബസിനെതിരേ കേസ്


ഇന്ധനമില്ലാതെ യാത്രക്കാരുമായി സര്‍വീസ് നടത്തിയതിന് കേരള മോട്ടോര്‍ വാഹനനിയമം റൂള്‍ 46 പ്രകാരമാണ് കേസ്.

ഇന്ധനം തീർന്ന് കലൂരിൽ ഗതാഗതക്കുരുക്കുണ്ടാക്കിയ ബസ്. ഇന്ധനം നിറയ്ക്കുന്ന ബസ് ജീവനക്കാരെയും കാണാം.

യാത്രക്കാരുമായി സര്‍വീസ് നടത്തിയ സ്വകാര്യ ബസ് ഇന്ധനം തീര്‍ന്ന് റോഡില്‍ നിന്നു. പിന്നാലെ ബസ് ജീവനക്കാര്‍ പമ്പിലെത്തി ഡീസല്‍ വാങ്ങി ഓട്ടം പുനരാരംഭിച്ചു. ഡ്രൈവറുടെ അനാസ്ഥമൂലം റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച കുറ്റത്തിന് ബസിനെതിരേ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന്റെ നിര്‍ദേശപ്രകാരം വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ കേസെടുത്തു.



വ്യാഴാഴ്ച കലൂര്‍ പള്ളിക്ക് സമീപമാണ് ഇന്ധനം തീര്‍ന്ന സ്വകാര്യ ബസ് റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്. ഇരുപതോളം യാത്രക്കാരുമായി വൈറ്റിലയ്ക്ക് പോകുകയായിരുന്ന 'ആന്‍സന്‍' ബസാണ് ഡീസല്‍ തീര്‍ന്ന് റോഡില്‍ നിന്നത്. ഇതോടെ തിരക്കേറിയ റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

തൊട്ടു പിറകിലുണ്ടായിരുന്ന അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എം. നജീബ്, കെ.എസ്. ഭരത് ചന്ദ്രന്‍, സഗീര്‍ എന്നിവര്‍ റോഡില്‍ ഇറങ്ങി ഗതാഗതക്കുരുക്കിന്റെ കാരണം തിരക്കി. കലൂര്‍ പള്ളിക്ക് മുന്നില്‍ എത്തിയപ്പോള്‍ ഇന്ധനം തീര്‍ന്ന ബസാണ് 'പണി' നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു. ഉടന്‍ വാഹന ഗതാഗതം നിയന്ത്രിച്ച് ബസ് ജീവനക്കാര്‍ക്കുവേണ്ട സഹായം നല്‍കി. ഇതിനിടെ ഡ്രൈവര്‍ ഇന്ധനം എത്തിച്ച് ബസില്‍ ഒഴിച്ച് ഓട്ടം പുനരാരംഭിക്കുകയായിരുന്നു.

ഇന്ധനം തീര്‍ന്നാല്‍ കേസ് ഇങ്ങനെ

ഇന്ധനമില്ലാതെ യാത്രക്കാരുമായി സര്‍വീസ് നടത്തിയതിന് കേരള മോട്ടോര്‍ വാഹനനിയമം റൂള്‍ 46 പ്രകാരമാണ് കേസ്. ചട്ടപ്രകാരം വാഹനം എടുക്കുന്നതിന് മുന്‍പ് ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തണം. ഈ നിയമപ്രകാരം യാത്രക്കാരുണ്ടെങ്കില്‍ ബസ് പെട്രോള്‍ പമ്പില്‍ കയറ്റാനും അനുമതിയില്ല. ചട്ടലംഘനം നടത്തിയ സാഹചര്യത്തിലാണ് നടപടി. നേരത്തേ ഇരുചക്രവാഹന യാത്രക്കാരന് സമാന കുറ്റം ചുമത്തി പിഴ ഈടാക്കിയത് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അന്ന് പോലീസിന് പറ്റിയ കൈയബദ്ധമാണ് ജനം വൈറലാക്കിയത്.

Content Highlights: The diesel ran out during the service and the road was blocked; Case against private bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented