നമ്പര്‍ പ്ലേറ്റിലെ ഇ എന്നത് എഫ് ആക്കി; ബൈക്കുകാരന്റെ നിയമലംഘനത്തിന് പിഴയടച്ച് കാറുടമ


നമ്പര്‍ പ്ലേറ്റിലെ 'ഇ' യെന്ന അക്ഷരം ഒരല്പം ആലങ്കാരികമാക്കിയതോടെ അത് 'എഫ്' ആയി തോന്നുകയായിരുന്നു.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മുംബൈ: ട്രാഫിക് നിയമം ലംഘിക്കാനായി ബൈക്ക് ഉടമ നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാണിച്ചപ്പോള്‍ കുടുങ്ങിയത് കാറുടമ. ഇതുമൂലം താനറിയാതെ തന്റെ കാറിന് നിരന്തരം പിഴയടയ്‌ക്കേണ്ടി വന്നെന്ന് ഉടമ പറയുന്നു. നിരന്തരമായി ട്രാഫിക് ലംഘനം നടത്തുന്ന ബൈക്കിന്റെ ഉടമസ്ഥനാണ് നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാണിച്ചത്.

നമ്പര്‍ പ്ലേറ്റിലെ 'ഇ' യെന്ന അക്ഷരം ഒരല്പം ആലങ്കാരികമാക്കിയതോടെ അത് 'എഫ്' ആയി തോന്നുകയായിരുന്നു. ഇതോടെ എം.എച്ച്. 02-ഇ.ജെ.0759 എന്ന നമ്പറിലെ ഇ എഫ് ആയി മാറി. ഇതേ നമ്പറില്‍ ഒരു കാറും ഉണ്ടായിരുന്നു.



ഇതോടെ ബൈക്ക് നടത്തുന്ന നിയമലംഘനങ്ങളുടെ പിഴ കാറിന് വരാന്‍തുടങ്ങി. ഒടുവില്‍ പിഴയടയ്ക്കാനള്ള നോട്ടീസുകൊണ്ട് കാറുകാരന്‍ മുംബൈ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇത്തരത്തില്‍ വന്ന മൂന്ന് നോട്ടീസുകള്‍ക്ക് പിഴയടച്ചെന്നും ഇതിനൊരു അവസാനമില്ലാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നും കാറുകാരന്‍ വ്യക്തമാക്കി. പരാതി ലഭിച്ചിട്ടുണ്ടെന്നും വൈകാതെ കൂടുതല്‍ നടപടിയുണ്ടാകുമെന്നും മുംബൈ ട്രാഫിക് പോലീസും പ്രതികരിച്ചു.

Content Highlights: The car owner got caught when the bike owner falsified the number plate to violate traffic rules


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented