Image Courtesy: Tata Motors
ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നിര്‍മിക്കുന്ന സൈനിക ട്രെക്കുകള്‍ തായ്‌ലന്റ് ആര്‍മിയിലേക്ക്. ടാറ്റ നിര്‍മിക്കുന്ന 600 എല്‍പിടിഎ ട്രെക്കുകള്‍ റോയല്‍ തായ് ആര്‍മിക്കായി വാങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യയിലെ തായ്‌ലന്റ് അംബാസിഡര്‍ ചുറ്റിന്‍ടോണ്‍ സാം ഗോങ്‌സക്ഡി ട്വിറ്ററിലൂടെ അറിയിച്ചു.
ടാറ്റയുടെ സൈനിക വാഹനങ്ങളുടെ കരുത്തും കുറഞ്ഞ പരിപാലനവുമാണ് ഈ വാഹനം വാങ്ങണമെന്ന തീരുമാനത്തിന് പിന്നിലെന്നാണ് ചുറ്റിന്‍ടോണ്‍ പറയുന്നത്. സൈനിക സേവനത്തിന് ഏറ്റവുമധികം ഉതകുന്ന രീതിയിലാണ് ടാറ്റയുടെ എല്‍പിടിഎ ട്രെക്കുകള്‍ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൈനിക വാഹനങ്ങള്‍ നിര്‍മിക്കുന്ന ഒരു വിഭാഗം ടാറ്റയിലുണ്ട്. കവചിത വാഹനങ്ങള്‍, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍, മൈന്‍ ആക്രമണങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള വാഹനങ്ങള്‍, സൈനിക ബസുകള്‍, മിലിട്ടറി ട്രെക്കുകള്‍ തുടങ്ങിയവയെല്ലാം ടാറ്റ നിര്‍മിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ സൈനിക വാഹനത്തിലും ശക്തമായ സാന്നിധ്യമാണ് ടാറ്റ.
1886-ലാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് സ്ഥാപിതമായത്. ട്രെക്കുകളും ബസുകളും ഉള്‍പ്പെടെയുള്ള വാണിജ്യ വാഹനങ്ങള്‍ക്ക് പുറമെ, കാറുകളും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളും ടാറ്റയില്‍ നിന്ന് നിരത്തുകളിലെത്തുന്നുണ്ട്. ആഡംബര വാഹനനിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഉടമസ്ഥതയും ടാറ്റ മോട്ടോഴ്‌സിന്റെ സ്വന്തമാണ്.
Source: MoneyControl
Content Highlights: Thailand's Royal Thai Army Planning To Buy Indian Made Tata Military Truck
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..