ഇലോൺ മസ്‌ക് ടെസ്‌ല കാറിന് സമീപം | Photo: AP
ആഗോള ശതകോടീശ്വര പട്ടികയില്‍ വീണ്ടും ഒന്നാമനായി ടെസ്ല ഉടമ ഇലോണ്‍ മസ്‌ക്. 18,700 കോടി ഡോളറിന്റെ ആസ്തിയുമായി ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഒന്നാമതെത്തിയ മസ്‌കിന് 2023-ല്‍ ഇതുവരെ സമ്പത്തില്‍ 5,000 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി. 18,500 കോടി ഡോളറിന്റെ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബര്‍ണാഡ് അര്‍നോയെയാണ് മസ്‌ക് മറികടന്നത്. മൂന്നാമന്‍ ആമസോണിന്റെ ജെഫ് ബിസോസിന് 11,700 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്.
ടെസ്ല ഓഹരിവിലയിലുണ്ടായ വര്‍ധനയാണ് മസ്‌കിന്റെ ആസ്തി ഉയരാന്‍ കാരണമായത്. മസ്‌കിന് ടെസ്ലയില്‍ നിലവില്‍ 13 ശതമാനം ഓഹരികളാണുള്ളത്. 2022-ല്‍ കൂടുതല്‍ കാലം പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു മസ്‌ക്. ഒക്ടോബറില്‍ സാമൂഹികമാധ്യമ കമ്പനിയായ ട്വിറ്ററിനെ ഏറ്റെടുത്തപ്പോള്‍ ടെസ്ല ഓഹരിവിലയിലെ ഇടിവാണ് മസ്‌കിന്റെ ഒന്നാംസ്ഥാനം നഷ്ടമാകാന്‍ ഇടയാക്കിയത്. ഒക്ടോബര്‍മുതല്‍ ബെര്‍ണാഡ് അര്‍നോയായിരുന്നു പട്ടികയിലെ ഒന്നാമന്‍.
ഇന്ത്യന്‍വ്യവസായി മുകേഷ് അംബാനി 8110 കോടി ഡോളറിന്റെ (6.72 ലക്ഷം കോടിരൂപ) ആസ്തിയുമായി പത്താമതാണ്. നേരത്തേ രണ്ടാംസ്ഥാനത്തായിരുന്ന ഗൗതം അദാനിയാകട്ടെ കമ്പനികളുടെ ഓഹരിവില കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് 3770 കോടി ഡോളറിന്റെ (3.12 ലക്ഷം കോടി രൂപ) മാത്രം ആസ്തിയുമായി 32-ാം സ്ഥാനത്തേക്കു പതിച്ചു. ഈവര്‍ഷം അദാനിയുടെ ആസ്തിയില്‍ 8280 കോടി ഡോളറിന്റെ(6.86 ലക്ഷം കോടിരൂപ) കുറവുണ്ടായിട്ടുണ്ട്.
Content Highlights: Tesla owner Elon Musk tops the global billionaire list again
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..