ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള വാഹന കമ്പനി ഇനി ടെസ്‌ല. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരി വില 17 ശതമാനം കുതിച്ചുയര്‍ന്നതോടെയാണ് വിപണിമൂല്യത്തില്‍ ജനറല്‍ മോട്ടോഴ്സിനെ പിന്തള്ളി ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ഒന്നാമതെത്തിയത്. 

5,300 കോടി ഡോളറാണ് ടെസ്‌ലയുടെ വിപണിമൂല്യം. ജനറല്‍ മോട്ടോഴ്സിന്റേത് 5,100 കോടി ഡോളറും.

മൂന്നാം പാദത്തില്‍ കമ്പനി ലാഭമുണ്ടാക്കുമെന്ന് സി.ഇ.ഒ. ഇലോണ്‍ മസ്‌ക് ഉറപ്പുനല്‍കിയതാണ് ടെസ്‌ലയുടെ ഓഹരി വിലയില്‍ കുതിപ്പുണ്ടാക്കിയത്. അമേരിക്കയില്‍ ഏറ്റവുമധികം വിപണിമൂല്യമുള്ള കമ്പനി ആപ്പിളാണ്. 1.11 ലക്ഷം കോടി ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം.

Content Highlights; tesla overtakes general motors as most valuable automaker