പ്രതീകാത്മക ചിത്രം | ഫോട്ടോ; മാതൃഭൂമി
മോട്ടോര്‍വാഹനവകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് വെല്ലുവിളിയായ 'വാഹന്‍' സോഫ്റ്റ്വേറിന്റെ സാങ്കേതികപ്രശ്‌നങ്ങള്‍ എ.ഐ. ക്യാമറ സംവിധാനത്തെയും ബാധിക്കുന്നു. 'വാഹന്‍' ഇടയ്ക്കിടെ പണിമുടക്കുന്നതുകാരണം പിഴചുമത്തുന്ന ചെലാന്‍ തയാറാക്കുന്നത് വൈകുന്നുണ്ട്. ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ കെല്‍ട്രോണ്‍ ജീവനക്കാര്‍ മോട്ടോര്‍വാഹനവകുപ്പിന്റെ വിവിധ ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ക്ക് കൈമാറുകയാണ് പതിവ്.
വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഒരോ ദൃശ്യവും പരിശോധിച്ചശേഷമാണ് 'വാഹന്‍' സോഫ്റ്റ്വേറിന്റെ ഭാഗമായ 'ഇ ചെലാന്‍' വെബ്സൈറ്റുവഴി പിഴ ചുമത്തുന്നത്. വാഹന നമ്പര്‍ വെബ്സൈറ്റില്‍ നല്‍കുമ്പോള്‍ രജിസ്ട്രേഷന്‍ വിവരങ്ങളെല്ലാം കിട്ടും. ക്യാമറയില്‍നിന്നുള്ള ചിത്രം അപ്ലോഡ് ചെയ്തശേഷം നിയമലംഘനം ഏതാണെന്ന് രേഖപ്പെടുത്തി പിഴ ചുമത്തും. 'വാഹനി'ല്‍ സാങ്കേതിക പ്രശ്‌നമുണ്ടെങ്കില്‍ ഇ ചെലാനില്‍ വാഹനങ്ങളുടെ വിശദാംശങ്ങള്‍ ലഭിക്കില്ല.
ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തുന്ന നിയമലംഘനങ്ങളാണ് എ.ഐ. ക്യാമറവരുന്നതിന് മുമ്പ് ഇ ചെലാനിലേക്ക് മാറ്റിക്കൊണ്ടിരുന്നത്. സോഫ്റ്റ്വേറിലെ തിരക്കൊഴിയുമ്പോള്‍ മാത്രമാണ് ചെലാന്‍ ചുമത്തിയിരുന്നത്. ക്യാമറ കണ്‍ട്രോള്‍ റൂമുകളില്‍ പകല്‍ പത്തുമുതല്‍ ഉദ്യോഗസ്ഥര്‍ പിഴ ചുമത്താന്‍ ശ്രമിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങളും വാഹനിലേക്ക് എത്തുന്നതിനാല്‍ ഈ സമയത്ത്് സ്ഥിരം തകരാറുള്ളതാണ്.
അതേസമയം എ.ഐ. ക്യാമറവഴി പിഴചുമത്തുന്നതില്‍ പിഴവുണ്ടെന്ന വിധത്തില്‍ നിരവധി വ്യാജ സന്ദേശങ്ങള്‍ സാമൂഹികമാധ്യങ്ങള്‍വഴി പ്രചരിക്കുന്നുണ്ട്. ഹെല്‍മെറ്റ് ലംഘനം കണ്ടെത്താന്‍ ഘടിപ്പിച്ച ക്യാമറ അതിവേഗം കണ്ടെത്തിയെന്നതടക്കം ഒട്ടേറെ വ്യാജസന്ദേശങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
വാഹന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് അധികൃതരെ കണ്ടിരുന്നെങ്കിലും ഫലപ്രദമായിട്ടില്ല. മറ്റേതെങ്കിലും സംസ്ഥാനത്തിനുവേണ്ടി സോഫ്റ്റ്വേറില്‍ അറ്റകുറ്റപ്പണി നടത്തുമ്പോള്‍ കേരളത്തിലെ സോഫ്റ്റ്വേര്‍ പണിമുടക്കുന്നവിധത്തിലാണ് ഇപ്പോഴത്തെ ക്രമീകരണം.
Content Highlights: Technical problems of Vahan' software will affect the operations of AI Camera, MVD Kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..