സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെയും ഈ വര്‍ഷം ജനുവരി ഒന്നുമുതലുള്ള ത്രൈമാസ വാഹനനികുതി പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രന്‍. ദീര്‍ഘകാലമായി കുടിശ്ശികയുള്ള മോട്ടോര്‍വാഹന നികുതിത്തുക തവണകളായി അടയ്ക്കാന്‍ എല്ലാവിധ വാഹന ഉടമകള്‍ക്കും അനുവാദംനല്‍കി.
സര്‍ക്കാരിന്റെ 'സാന്ത്വനസ്പര്‍ശം' അദാലത്തില്‍ പങ്കെടുത്ത ഒട്ടേറെപ്പേര്‍ വാഹനനികുതിയിലെ കുടിശ്ശികയടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തവണകള്‍ അടയ്‌ക്കേണ്ടത് ഇപ്രകാരം
- ആറുമാസംമുതല്‍ ഒരുവര്‍ഷംവരെയുള്ള കുടിശ്ശിക: മാര്‍ച്ച് 20 മുതല്‍ ആറ് പ്രതിമാസതവണകള്‍.
- ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെയുള്ള കുടിശ്ശിക: മാര്‍ച്ച് 20 മുതല്‍ എട്ട് പ്രതിമാസതവണകള്‍.
- രണ്ടുമുതല്‍ നാലുവര്‍ഷംവരെയുള്ള കുടിശ്ശിക: മാര്‍ച്ച് 20 മുതല്‍ പത്ത് പ്രതിമാസതവണകള്‍.
- നാലുവര്‍ഷത്തില്‍ക്കൂടുതല്‍ കുടിശ്ശികവരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് 30 മുതല്‍ 40 വരെ ശതമാനം ഇളവുകളോടെ അടച്ചുതീര്‍ക്കാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നടപടി നേരിടുന്നവര്‍, വാഹനം നഷ്ടപ്പെട്ടവര്‍, വാഹനം പൊളിച്ചവര്‍ എന്നിവര്‍ക്കും ഈ പദ്ധതി പ്രകാരം ഇളവുകളോടെ തുകയടയ്ക്കാം.
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ...
Posted by MVD Kerala on Wednesday, February 17, 2021
Content Highlights: Tax Relaxation For Private Bus and Contract Carriage Vehicles